Latest NewsIndia

“കലാപമായത്‌ പൗരത്വനിയമത്തിന്‌ എതിരായ സമരം, കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാക്കി , പ്രചോദനമായത് ഒരു പ്രതിപക്ഷനേതാവിന്റെ ആഹ്വാനം “: അമിത്‌ ഷാ

"വീടുകളില്‍നിന്ന്‌ ഇറങ്ങിവരിക. ഇതു വ്യക്‌തിത്വത്തിനു വേണ്ടിയുള്ള സമരമാണ്‌. രണ്ടിലൊന്ന്‌ അറിയാനുള്ള യുദ്ധം" എന്ന്‌ രാംലീലാ മൈതാനത്ത്‌ ഒരു നേതാവ്‌ (സോണിയാ ഗാന്ധി) നടത്തിയ പ്രസംഗമാണു ഷഹീന്‍ബാഗ്‌ സമരത്തിനു വഴിമരുന്നിട്ടതെന്ന്‌ അദ്ദേഹം ആരോപിച്ചു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളാണ്‌ ഡല്‍ഹിയില്‍ കലാപമായി വളര്‍ന്നതെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ. കലാപക്കേസിന്റെ അന്വേഷണത്തില്‍ പുറമേനിന്നുള്ള ഇടപെടലുകളുണ്ടാകില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ മാതൃകാപരമായി നിറവേറ്റുമെന്നും അദ്ദേഹം രാജ്യസഭയില്‍ ഉറപ്പുനല്‍കി. “മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ” ഉപയോഗിച്ച്‌ 1992 പേരെ കണ്ടെത്തി. ഡ്രൈവിങ്‌ ലൈസന്‍സ്‌, വോട്ടര്‍ കാര്‍ഡ്‌ ഡേറ്റ ഉപയോഗിച്ച്‌ 1922 പേരെ തിരിച്ചറിഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കില്ല. എഴുനൂറോളം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്‌. കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടമാണുണ്ടായത്‌. നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. വാഹനങ്ങള്‍ക്ക്‌ കയറാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ചെറിയ ഇടവഴികള്‍ നിരവധിയുള്ള പ്രദേശങ്ങള്‍ പോലീസിന്റെ ജോലി കഠിനമാക്കി. എങ്കിലും 36 മണിക്കൂര്‍ കൊണ്ട്‌ കലാപം നിയന്ത്രിക്കാന്‍ പോലീസിന്‌ സാധിച്ചു. കലാപത്തിന്‌ പിന്നിലുള്ളവര്‍ ആരാണെങ്കിലും വെറുതേവിടില്ലെന്നു ബുധനാഴ്‌ച ലോക്‌സഭയില്‍ അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

ഒടുവിൽ കപിൽ സിബലും കുറ്റസമ്മതം നടത്തി, “പൗരത്വ നിയമം ആരുടേയും പൗരത്വം കവർന്നെടുക്കില്ല!!” : രാജ്യസഭയിൽ നടന്നത്

പൗരത്വ നിയമ ഭേദഗതി മൂലം ഒരാളുടെ പോലും പൗരത്വം നഷ്‌ടപ്പെടില്ല. ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്‌ ഒരു രേഖയും ചോദിക്കില്ല. ഒരാളെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തില്ല- അമിത്‌ ഷാ പറഞ്ഞു. 52 ഇന്ത്യക്കാര്‍ക്കാണു ജീവന്‍ നഷ്‌ടപ്പെട്ടത്‌. മതം തിരിച്ച്‌ കണക്ക്‌ പറയാനില്ല. പള്ളി മാത്രമല്ല, ക്ഷേത്രവും തകര്‍ക്കപ്പെട്ടു.
ഷഹീന്‍ബാഗ്‌ സമരമാണു കലാപത്തിനു വഴിമരുന്നിട്ടത്‌. “വീടുകളില്‍നിന്ന്‌ ഇറങ്ങിവരിക. ഇതു വ്യക്‌തിത്വത്തിനു വേണ്ടിയുള്ള സമരമാണ്‌. രണ്ടിലൊന്ന്‌ അറിയാനുള്ള യുദ്ധം” എന്ന്‌ രാംലീലാ മൈതാനത്ത്‌ ഒരു നേതാവ്‌ (സോണിയാ ഗാന്ധി) നടത്തിയ പ്രസംഗമാണു ഷഹീന്‍ബാഗ്‌ സമരത്തിനു വഴിമരുന്നിട്ടതെന്ന്‌ അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button