Latest NewsNewsIndia

വന്‍ തിരിച്ചടി : കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

ഗുവാഹത്തി•അസമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മൂന്നോളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഒരാള്‍ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടനെയുണ്ടാകുമെന്നാണ് സൂചന.

2021 ഏപ്രിലിൽ സംസ്ഥാനം തെരഞ്ഞെടുപ്പിന് സാധ്യതയുള്ളതിനാൽ, അസമിലെ രാഷ്ട്രീയക്കാർക്കിടയിൽ ‘കൂട് വിട്ടു കൂടുമാറല്‍’ പ്രവണത ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് ഏറ്റവും പ്രഹരമേൽപ്പിക്കാൻ പോകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കാണ്. കുറഞ്ഞത് മൂന്ന് കോൺഗ്രസ് എം‌.എൽ.എമാരെങ്കിലും ഉടൻ ബി.ജെ.പിയിലേക്ക് മാറും. അക്കൂട്ടത്തിൽ, ഏത് സമയത്തും മാറാൻ സാധ്യതയുള്ള ഒരാളാണ് ബരാക് വാലിയിൽ നിന്നുള്ള രാജ്ദീപ് ഗോല.

ബരാക് വാലിയിലെ ലഖിപൂർ നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ എം‌എൽ‌എയായ രാജ്ദീപ് ഗോല ഏത് സമയത്തും ബിജെപിയിൽ ചേരും. മറ്റ് രണ്ട് മൂന്ന് നേതാക്കളും ഉടൻ ചേരുമെന്ന് നെഡാ കൺവീനറും ബി.ജെ.പി നേതാവുമായ ഡോ. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗോല മാത്രമല്ല മറ്റ് നിരവധി പേരും ബി.ജെ.പിയിൽ ചേരാനുള്ള നിരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി കോൺഗ്രസ് നേതാക്കൾ നിരാശരാണെന്നും എ.യു.യു.ഡി.എഫുമായി കൈകോർത്തതിൽ പാർട്ടി നേതൃത്വം അസന്തുഷ്ടരാണെന്നും അദ്ദേഹംപറഞ്ഞു. എ.ഐ.യു.ഡി.എഫുമായുള്ള സഖ്യം കാരണം കോൺഗ്രസിന്റെ ഭാഗമായിരിക്കാന്‍ അവർ ആഗ്രഹിക്കുന്നില്ലെന്നും ഡോ. ​​ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന 50-100 വർഷത്തേക്ക് സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും ഈ അശുദ്ധ സഖ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് 27 ന് അവസാനിക്കുന്ന നിലവിലെ ബജറ്റ് സെഷനിൽ തന്നെ ഗോല ബി.ജെ.പിയിൽ ചേരും.

അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയ് വിസമ്മതിച്ചു.

ഇത് സന്തോഷകരമായ ദിവസമാണെന്നും മറ്റ് വിഷയങ്ങളിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവ് രാകിബുൽ ഹുസൈൻ പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കോൺഗ്രസ് എ.യു.യു.ഡി.എഫ് നേതാക്കളുമായി പുറത്തേക്ക് വരുമ്പോഴായിരുന്നു പ്രതികരണം. കോൺഗ്രസിന്റെയും എ.ഐ.യു.ഡി.എഫിന്റെയും സഖ്യത്തെ ബി.ജെ.പി ഭയക്കുന്നുവെന്നും അതുകൊണ്ട്ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു

മൂന്ന് കോൺഗ്രസ് സിറ്റിംഗ് എം‌.എൽ.‌എമാരെങ്കിലും ബി.ജെ.പിയിൽ ചേരാനുള്ള സാധ്യത കോൺഗ്രസ് നേതാക്കളാരും തള്ളിക്കളഞ്ഞില്ല എന്നതാണ് ശ്രദ്ധേയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button