Latest NewsIndia

രാജിവിഷയത്തിൽ വിശദീകരണം നൽകാനെത്തുന്ന തങ്ങൾക്ക് കേ​ന്ദ്ര സു​ര​ക്ഷ തന്നെ വേ​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ വിമത എം​എ​ല്‍​എ​മാ​ര്‍

സി​ന്ധ്യ​യെ പി​ന്തു​ണ​ച്ച്‌ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 22 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.

ഭോ​പ്പാ​ല്‍: സ്പീ​ക്ക​റെ കാ​ണാ​നെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ലെ വി​മ​ത എം​എ​ല്‍​എ​മാ​ര്‍‌. രാ​ജി​വ​ച്ച ആ​റു മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​മ​ത എം​എ​ല്‍​എ​മാ​ര്‍ സി​ആ​ര്‍​പി​എ​ഫി​ന്‍റെ സു​ര​ക്ഷ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. രാ​ജി​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ന്നു നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു സ്പീ​ക്ക​ര്‍ എ​ന്‍. പി. ​പ്ര​ജാ​പ​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.രാ​ജി​വ​ച്ച 22 വി​മ​ത​രി​ല്‍ 13 പേ​ര്‍​ക്കാ​ണ് ഇ​ന്നും നാ​ളെ​യു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്പീ​ക്ക​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് എം​എ​ല്‍​എ​മാ​ര്‍ എ​ത്തു​ന്ന​ത്. ബാം​ഗ്ലൂ​രി​ല്‍ തമ്പ​ടി​ച്ചി​രി​ക്കു​ന്ന 22 വി​മ​ത എം​എ​ല്‍​എ​മാ​രി​ല്‍ 17 പേ​ര്‍ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഭോ​പ്പാ​ലി​ലെ​ത്തും.

രാ​ജി സ്വ​മേ ധ​യാ ഉ​ള്ള തീ​രു​മാ​ന​മാ​ണോ അ​തോ സ​മ്മ​ര്‍​ദ്ദ​ത്തെ​ത്തു​ട​ര്‍​ന്നാ​ണോ എ​ന്നു​വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്താ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്കു സ്പീ​ക്ക​ര്‍ ന​ല്‍​കി​യ​ത്. എന്നാൽ എംഎൽഎ മാരെ മധ്യപ്രദേശിലെത്തിച്ചു തടവിലാക്കാനാണ് കോൺഗ്രസ് ശ്രമമെന്നാണ് വിമത പക്ഷത്തിന്റെ ആശങ്ക. ഇതിനായി കേന്ദ്ര സർക്കാരിന്റെ സുരക്ഷ ആണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.സി​ന്ധ്യ​യെ പി​ന്തു​ണ​ച്ച്‌ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 22 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.

രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ശ്വാ​സ​വോ​ട്ട് ന​ട​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ട​നോ​ട് മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് അ​ഭ്യ​ര്‍​ഥി​ച്ചു. സ്പീ ​ക്ക​ര്‍ നി​ശ്ച​യി​ക്കു​ന്ന ദി​വ​സം വി​ശ്വാ​സ​വോ​ട്ട് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും ക​മ​ല്‍​നാ​ഥ് പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ര്‍​ച്ച്‌ 16നാ​ണ് നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നത്. മാര്‍ച്ച് 16ന് നിയമസഭ ചേരുമ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

ഇതിനായി ബിജെപി ഗവര്‍ണറെ കാണും എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബിജെപിക്ക് മുന്‍പേ രാജ്ഭവനില്‍ എത്തിയിരിക്കുകയാണ് കമല്‍നാഥ്. മാത്രമല്ല ബിജെപിക്ക് മുന്‍പേ ഗവര്‍ണറോട് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് കമല്‍നാഥ്. ഇത് വിമത എംഎൽഎമാരെ ഭീഷണിപ്പെടുത്തി പിന്തുണ വാങ്ങാനാണെന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി കമല്‍നാഥ് സന്ദര്‍ശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

മാര്‍ച്ച് 16ന് ബജറ്റ് സമ്മേളനം ചേരാനിരിക്കുകയാണ്. സ്പീക്കര്‍ തീരുമാനിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാന്‍ അനുവദിക്കണമെന്ന് കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവില്‍ തടവിലാക്കിയിരിക്കുകയാണ് എന്നും ഇവരെ മോചിപ്പിക്കണം എന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് ആവശ്യപ്പെട്ടു. ഹോളി അവധിക്ക് ശേഷം ഗവര്‍ണര്‍ ഭോപ്പാലില്‍ തിരികെ എത്തിയതിന് തൊട്ട് പിന്നാലെയാണ് കമല്‍നാഥ് രാജ്ഭവനിലേക്ക് എത്തിയത്.

കണ്ണൂരില്‍ ഐബിയും എൻഐഎയും നടത്തിയ സംയുക്ത റെയ്‌ഡിൽ കണ്ടെത്തിയത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

അതേസമയം എംഎല്‍എമാരുടെ രാജി സ്പീക്കര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്നും ശനിയാഴ്ചയുമായി എംഎല്‍എമാര്‍ തനിക്ക് മുന്നില്‍ നേരിട്ട് ഹാജരാകണം എന്നാണ് സ്പീക്കര്‍ എന്‍പി പ്രജാപതി ആവശ്യപ്പെട്ടിരിക്കുന്നത്. വിമതരുടെ രാജി സ്വീകരിക്കരുത് എന്നാണ് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിമത എംഎൽഎമാർ ഭോപ്പാലിൽ തിരിച്ചെത്തി ഗവർണറെ കണ്ടേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button