KeralaLatest NewsNews

കോവിഡ് ഭീഷണി നിലനിൽക്കുമ്പോൾ 28 ദിവസം മുൻപു തായ്‌ലന്റിൽ നിന്നും പുറപ്പെട്ട പായ്ക്കപ്പൽ കേരള തീരത്ത്

കൊല്ലം: കോവിഡ് ഭീഷണി നിലനിൽക്കുമ്പോൾ 28 ദിവസം മുൻപു തായ്‌ലന്റിൽ നിന്നും പുറപ്പെട്ട പായ്ക്കപ്പൽ കൊല്ലം നീണ്ടകരയിൽ. സമൂഹമാധ്യമങ്ങളിലും കൊല്ലത്തും വളരെ വേഗമാണ് ഈ പോസ്റ്റ് പ്രചരിച്ചത്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യമായതിനാൽ ചർച്ചകൾ പലവിധമായി. പിന്നാലെ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

യു എസ് പൗരൻ സഞ്ചരിച്ച പായ്ക്കപ്പലാണ് ഇന്ധനം തീർന്നതോടെ നീണ്ടകരയിലടുത്തത്. മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും പരിശോധിച്ചു. പിന്നാലെ ഡീസൽ നിറപ്പിച്ചു കൊച്ചിയിലേക്ക് അയച്ചു.

68 കാരനായ മാർക്ക് ബ്രയാന്റ് ആണ് ഇന്നലെ പുലർച്ചെ 5.30ന് പായ്ക്കപ്പലിൽ നീണ്ടകരയിൽ എത്തിയത്. കലക്ടറേറ്റിലും ഇന്റലിജൻസ് ബ്യൂറോയിലും വിവരം അറിയിച്ചതിനെത്തുടർന്ന് അധികൃതരെത്തി രേഖകൾ പരിശോധിച്ചു. 28 ദിവസം മുൻപു തായ്‌ലന്റിൽനിന്നു കൊച്ചിയിലേക്കു പുറപ്പെട്ടതാണ്.

ALSO READ: കോവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍? പ്രതികരണവുമായി കെ.സുരേന്ദ്രന്‍

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ആശങ്ക പരന്നെങ്കിലും വിദേശിക്കു കരയ്ക്കിറങ്ങാൻ അനുമതിയില്ലാത്തതിനാൽ വൈദ്യപരിശോധന നടത്തിയില്ല. വൈകിട്ടു മൂന്നരയോടെ കൊച്ചിയിലേക്ക് അയച്ചു. അവിടെ വൈദ്യപരിശോധനയ്ക്കു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button