Latest NewsNewsSports

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റണിൽ ഇന്ത്യക്ക് കടുത്ത നിരാശ : പി വി സിന്ധു പുറത്തേക്ക്

ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് കടുത്ത നിരാശ,ക്വാ​ർ​ട്ട​ർ പോരാട്ടത്തിൽ പി.​വി. സി​ന്ധു പു​റ​ത്ത്‍. ജപ്പാന്റെ നൊസോമി ഒക്കുഹാര ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോൽപ്പിച്ചത്.

Also read : നമ്മള്‍ പോലും അറിയാതെ നമ്മള്‍ ഇന്റര്‍ നാഷണല്‍ കണ്ടം ക്രിക്കറ്റ് കൗണ്‍സില്‍ ആയിരിക്കുകയാണ് കിടിലന്‍ ട്രോളുകളുമായി ട്രോളന്മാര്‍

ആ​ദ്യ ഗെ​യി​മി​ൽ എ​തി​രാ​ളി​യെ അ​നാ​യാ​സം പിന്നിലാക്കാൻ സിന്ധുവിന് സാധിച്ചെങ്കിലും ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ളി​ൽ മുന്നേറാൻ കഴിഞ്ഞില്ല. മത്സരം ഒ​രു മ​ണി​ക്കൂ​റും എ​ട്ടു മി​നി​റ്റും നീ​ണ്ടു നിന്നു. സ്കോ​ർ: 12-21, 21-15, 21-13. ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ രണ്ട് ദശകത്തിനുശേഷം കിരീടമെന്ന ഇന്ത്യന്‍ സ്വപ്നവും ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടവും സിന്ധുവിന്റെ തോൽവിയോടെ അവസാനിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button