Latest NewsNewsKuwaitGulf

ഗൾഫ് രാജ്യത്ത് 24 മണിക്കൂറിനിടെ ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം : വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി

കുവൈറ്റ് സിറ്റി : കനത്ത ജാഗ്രതക്കിടയിലും, കുവൈറ്റിൽ 24 മണിക്കൂറിനിടെ  ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി. ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ച് പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read : കോവിഡ് ബാധിച്ച് മരണം സംഭവിയ്ക്കുന്നത് ഇവര്‍ക്ക്…. ഈ അസുഖം ഉള്ളവര്‍ പ്രത്യകം ശ്രദ്ധിയ്ക്കണമെന്ന് ഡോക്ടറുടെ നിര്‍ദേശം

അതിനിടെ ഇന്ന് മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു.  ബസ് സർവ്വീസ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് പള്ളികളിലെ നമസ്ക്കാരങ്ങൾ നിർത്തി വയ്ക്കാനും തീരുമാനിച്ചത്. വിശ്വാസികൾ ജുമ നമസ്കാരത്തിനു പകരമായി ദുഹർ നമസ്കാരം സ്വന്തം വീടുകളിൽ നടത്തുവാനും നിർദേശമുണ്ട്. സുരക്ഷ മുൻനിർത്തി സ്വദേശികളും വിദേശികളും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button