Latest NewsNewsIndia
Trending

ആടിയുലയുന്ന കമൽനാഥ് സർക്കാരിനെ രക്ഷിക്കാൻ അമ്പലങ്ങൾ തോറും കയറിയിറങ്ങി കോൺഗ്രസ്സ് എം എൽ എ മാർ .മധ്യ പ്രദേശിലെ ചില വേറിട്ട കാഴ്ചകൾ ഇങ്ങനെ .

താന്ത്രിക ആചാരങ്ങൾക്ക് പേരു കേട്ട ഈ ക്ഷേത്രതിൽ ഉദിഷ്ടകാര്യ സിദ്ധിക്ക് നടത്തുന്ന വഴിപാടാണ് അഗ്നി പൂജ . അതല്ലാതെ പലതരത്തിലുള്ള ആഭിചാരകർമ്മങ്ങൾക്കും പേരു കേട്ടതാണ് ഈ ക്ഷേത്രം .

ഭോപ്പാൽ : രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ടു ആടിയുലയുന്ന കമൽനാഥ് സർക്കാരിനെ രക്ഷിക്കാൻ അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയാണ് കോൺഗ്രസ്സ് എം എൽ എ മാർ . മധ്യപ്രദേശ് മന്ത്രിയായ പി സി ശർമ്മ ശനിയാഴ്ച അഗർ മാൽവ ജില്ലയിലെ പ്രശസ്തമായ ബാഗ്ലമുഖി ക്ഷേത്രത്തിൽ നടത്തിയത് അഗ്നിപൂജ ആയിരുന്നു . മധ്യപ്രദേശിലെ കോൺഗ്രസ്സ് എം എൽ എ മാർ കൂട്ടത്തോടെ ഇന്ന് തൊഴാൻ ചെന്ന മറ്റൊരു ക്ഷേത്രം രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഖതുഷ്യം ക്ഷേത്രത്തിലായിരുന്നു .  എന്തായാലും വിമത എം എൽ എ മാർ മറുകണ്ടം ചാടിയ സ്ഥിതിക്ക് ഇനി ദൈവം ശരണം എന്ന നിലപാടിലാണ് കമൽനാഥ് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button