Latest NewsIndia

മധ്യപ്രദേശിൽ ഒരാളൊഴികെ 21 കോണ്‍ഗ്രസ് വിമതരും ബിജെപിയില്‍ ചേര്‍ന്നു

അതേസമയം, വിമത എംഎല്‍എമാര്‍ക്ക് ഭാവി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജിവച്ച 22 പേരില്‍ എട്ട് പേര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ ബിജെപിയില്‍ ധാരണയായി.

ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 22 എംഎല്‍എമാരില്‍ 21 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ആറ് മന്ത്രിമാരടക്കമുള്ളവരാണ് ദില്ലിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ജിയയും വിമത നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ചടങ്ങിനെത്തി. ഒരു വിമത എംഎല്‍എ ജെപി നദ്ദയെ കാണാന്‍ എത്തിയില്ല. ഇദ്ദേഹത്തിന്റെ മകള്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹം പിന്നീട് ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചു.

അതേസമയം, വിമത എംഎല്‍എമാര്‍ക്ക് ഭാവി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജിവച്ച 22 പേരില്‍ എട്ട് പേര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ ബിജെപിയില്‍ ധാരണയായി. തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഭോപ്പാലില്‍ നടക്കും.ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചകള്‍ തിങ്കളാഴ്ചയാണ് തുടങ്ങുക. ഞായറാഴ്ച നിയമസഭാ കക്ഷിയോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ കാരണം മാറ്റിവച്ചു.

കൊറോണ വൈറസ്: ഒഡീഷയിൽ ഞായറാഴ്ച മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ , ഇത് രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച 22ല്‍ ആറ് പേര്‍ മന്ത്രിമാരായിരുന്നു. ഇവര്‍ക്ക് ബിജെപി സര്‍ക്കാരിലും മന്ത്രി പദവി നല്‍കും. അതേസമയം, രണ്ടു വിമതരെ കൂടി മന്ത്രിസഭയിലെടുക്കാനും ധാരണയായി. എന്നാല്‍ ബാക്കി 14 പേരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. എല്ലാ വിമതര്‍ക്കും മന്ത്രി പദവി നല്‍കുക സാധ്യമല്ല. അതുകൊണ്ടുതന്നെ ആരൊക്കെ മന്ത്രിയാക്കാം എന്നതാണ് ഇപ്പോൾ ചർച്ചയിൽ ഉള്ളത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച മുറുകും. 22 വിമതര്‍ രാജിവച്ച മണ്ഡലത്തിലും നേരത്തെ ഒഴിഞ്ഞു കിടക്കുന്ന രണ്ട് മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. എല്ലാ വിമതരെയും ബിജെപി മല്‍സരിപ്പിക്കാന്‍ സാധ്യത കുറവാണ് എന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button