Latest NewsNewsIndiaEast Coast SpecialGulf
Trending

അൽ ജസീറയിൽ ഡൽഹി കലാപത്തെ കുറിച്ച് ഇന്ത്യൻ എഴുത്തുകാരി വിദ്യാ സുബ്രഹ്മണ്യം എഴുതിയ ലേഖനം ഹിന്ദുത്വത്തെ അങ്ങേയറ്റം അപമാനിക്കുന്നതിനൊപ്പം ഹിന്ദു സമൂഹത്തെ പ്രതിക്കൂട്ടിൽ നിറുത്തുന്നത് . ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയും ലിങ്കും കാണുക

അൽ ജസീറയിൽ മാർച്ച് 7 നു വന്ന ഒരു ലേഖനം അങ്ങേയറ്റത്തെ വിദ്വേഷം പടർത്തുന്ന ഒന്നായിരുന്നു . ഇതിന്റെ ലേഖിക ഇന്ത്യൻ എഴുത്തുകാരി വിദ്യാ  സുബ്രഹ്മണ്യം ആണ് . ഡൽഹി കലാപം നേരിൽ കണ്ട രീതിയിൽ ആണ് ഇവരുടെ ലേഖനം .അവാർഡ് നേടിയ  പത്ര പ്രവർത്തകയെന്നും രാഷ്ട്രീയ നിരീക്ഷക എന്നുമാണ്   അൽ ജസീറ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡൽഹി കലാപത്തെ കുറിച്ച് ഏറ്റവും മോശമായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച പത്രമാണ് അൽ ജസീറ . അറബ് ജനതയ്ക്ക് മുന്നിൽ കലാപത്തിന്റെ സൂത്രധാരർ ആയി ചിത്രീകരിച്ചത് ഹിന്ദു സമൂഹത്തെ ആയിരുന്നു . തികച്ചും വാസ്തവരഹിതമായ വാർത്തകളും വിദ്വേഷം ജനിപ്പിക്കുന്ന വീഡിയോകളും കൊണ്ട് ഹൈന്ദവ സമൂഹത്തെ പ്രതിക്കൂട്ടിൽ ആക്കാനും മോദിയുടെ നേതൃത്വത്തിലെ ഭരണം മുസ്ലീമുകളെ വംശഹത്യ ചെയ്യുന്നതായും പ്രചരിപ്പിക്കാൻ ഈ മാധ്യമം മുന്നിൽ നിന്നു . അൽ ജസീറയിൽ മാർച്ച് 7 നു വന്ന ഒരു ലേഖനം അങ്ങേയറ്റത്തെ വിദ്വേഷം പടർത്തുന്ന ഒന്നായിരുന്നു . ഇതിന്റെ ലേഖിക ഇന്ത്യൻ എഴുത്തുകാരി വിദ്യാ  സുബ്രഹ്മണ്യം ആണ് . ഡൽഹി കലാപം നേരിൽ കണ്ട രീതിയിൽ ആണ് ഇവരുടെ ലേഖനം .അവാർഡ് നേടിയ  പത്ര പ്രവർത്തകയെന്നും രാഷ്ട്രീയ നിരീക്ഷക എന്നുമാണ്   അൽ ജസീറ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്

. https://www.aljazeera.com/indepth/opinion/india-muslims-punished-indian-200306190342176.html

ഒപ്പം ഗോദ്രയിലെ കർസേവകർക്ക് നേരെയുണ്ടായ ആക്രമണത്തെ വെറുമൊരു ആകസ്മിക അപകടമായി ചിത്രീകരിക്കാനും ഇവർ ശ്രമിക്കുന്നു . ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്

ഫെബ്രുവരി 24 മുതൽ ഹിന്ദു ദേശീയവാദികളായ കലാപകാരികൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നടത്തിയ നാലുദിവസം നീണ്ട ഭീകരമായ ആക്രമണത്തിൽ ഡൽഹി സ്തംഭിക്കുകയായിരുന്നു . കലാപകാരികൾ ലക്ഷ്യം വച്ചത് മുസ്ലീം സഹോദരങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമായിരുന്നു . അക്രമത്തിൽ 50 ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു 

ആക്രമണത്തിന് ശേഷം കലാപകാരികൾ ഏറ്റവും കൂടുതൽ ആക്രമണം  അഴിച്ചുവിട്ട ശിവ് വിഹാറിൽ ഞാൻ നേരിട്ട് സന്ദർശിച്ചു . അവിടെ ഞാൻ അതിഭീകരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത് . അവിടെ ഹിന്ദുക്കളുടെ കടകൾക്കും വീടുകൾക്കും വലുതായി കേടുപാടുകൾ ഒന്നും സംഭവിച്ചതായി കണ്ടില്ല . മറിച്ച് മുസ്ളീം വീടുകളും വ്യാപാരസ്ഥാപങ്ങളും വൻതോതിൽ ആക്രമണത്തിന് വിധേയമായിരുന്നു . പലതും അഗ്നിക്ക് ഇരയായി തീർന്നിരുന്നു . മുസ്ലീം കുടുംബങ്ങളുടെ സമ്പാദ്യങ്ങളായ സാധനങ്ങൾ പലതിന്റെയും  കത്തിയ അവശിഷ്ടങ്ങൾ -( ഫ്രിഡ്ജുകൾ, ടിവി സെറ്റുകൾ, കാറുകൾ ) തുടങ്ങിയവ  ഇടുങ്ങിയ പാതയോരങ്ങളിൽ മുഴുവനായും ചിതറിക്കിടക്കുകയായിരുന്നു.

ഒരു പ്രാദേശിക പള്ളി മുഴുവനായ അഗ്നിക്ക് ഇരയായപ്പോൾ ഔലിയ എന്ന മറ്റൊരു മസ്ജിദ് പുറമേക്ക് വലിയ കേടുപാടുകൾ ഇല്ലാതെ കാണപ്പെട്ടു . എന്നാൽ അകത്തേക്ക് കയറിയപ്പോൾ അവിടെയെമ്പാടും കത്തിച്ചത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു . കലാപകാരികൾ ആ  മസ്ജിദിന്റെ അകത്തായിരുന്നു നാശം വരുത്തിയിരുന്നത് . ഹിന്ദുക്കൾ അവിടെ സാധാരണ ജീവിതം നയിക്കുന്നതായി കാണപ്പെട്ടു, പക്ഷേ മുസ്‌ലീമുകളെ അവിടെ എങ്ങും കാണാന്നുണ്ടായിരുന്നില്ല . അവരെല്ലാം സർക്കാർ സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ സുരക്ഷ തേടി പോയിരിക്കുകയായിരുന്നു .

ഭരണകൂടം പുതിയതായി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീമുകൾക്കെതിരെ വൻതോതിലുള്ള വിവേചനമാണ് ഉള്ളത് . ഇതിനെതിരെ ഡൽഹിയിൽ കുത്തിയിരുപ്പ്  പ്രതിഷേധസമരം നടക്കുകയായിരുന്നു . ആഴ്ചകളോളം നീണ്ട ഈ സമരപരിപാടിക്കെതിരെ സംഘടിതമായി ഹിന്ദുക്കൾ നടത്തിയ ആക്രമമാണ് ശിവ് വിഹാറിനെ ഈ അവസ്ഥയിലാക്കിയത് .  

ദില്ലിയിൽ സി‌എ‌എ വിരുദ്ധ പ്രതിഷേധം തുടക്കം മുതൽ സമാധാനപരമായിരുന്നു. അവിടെ ആളുകൾ ഒത്തുകൂടിയത് ദേശസ്നേഹഗാനങ്ങൾ ആലപിക്കാനും ഇന്ത്യൻപതാകകൾ ഒരുമിച്ച് പാറി ക്കാനും ഇന്ത്യൻ ഭരണഘടനയിൽ നിന്നുള്ള പ്രസക്ത ഉദ്ധരണികൾ ഏറ്റു ചൊല്ലാനും സ്വാതന്ത്ര്യം . സാഹോദര്യം ,മതേതരത്വം തുടങ്ങിയവയെ കുറിച്ചുള്ള പ്രസംഗങ്ങൾ കേൾക്കാനും വേണ്ടിയായിരുന്നു . പ്രതിഷേധക്കാർ – അവരിൽ ഭൂരിപക്ഷവും സ്ത്രീകൾ  തങ്ങളുടെ രാജ്യത്തോടുള്ള കൂറും രാജ്യസ്നേഹവും അല്ലാതെ മറ്റൊന്നും പ്രകടിപ്പിച്ചിരുന്നില്ല . എന്നാൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അവരെ “രാജ്യദ്രോഹികളായി” ചിത്രീകരിക്കാനും ആക്രമണം സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ് അവർ ഒത്തുക്കൂടിയതെന്നും വരുത്തി തീർക്കുകയിരുന്നു .   .

ഉദാഹരണത്തിന് ഫെബ്രുവരി 7 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നഗരത്തിലെ മുസ്ലീമുകളെ  ലക്ഷ്യമിട്ട് ബിജെപി കടുത്ത പ്രചാരണമാണ് നടത്തിയത് . കേന്ദ്ര സഹ ധനമന്ത്രിയായ അനുരാഗ് താക്കൂർ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ  മുസ്ലീമുകൾക്കെതിരെ പ്രകോപനപരമായ ആഹ്വാനം നല്കി . പൌരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർ ദേശദ്രോഹികളും അവരെ കണ്ടാൽ ഉടനടി വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പ്രസംഗിച്ചു . മറ്റൊരു മന്ത്രി പർവേഷ് വർമ, ജനങ്ങളോട് പറഞ്ഞത്  ബിജെപി ഡൽഹിയിൽ വിജയിച്ചാൽ  മണിക്കൂറുകൾക്കുള്ളിൽ പ്രതിഷേധക്കാരെ കെട്ടുകെട്ടിച്ച് പായിക്കും എന്നായിരുന്നു . അതോടൊപ്പം  പ്രതിഷേധക്കാർ ഇന്ത്യാവിരുദ്ധരും പാകിസ്ഥാൻ അനുകൂലികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു .

കലാപം തുടങ്ങിയത് തന്നെ പ്രതിഷേധക്കാരെ ആക്രമിക്കുവാൻ വേണ്ടി ആയിരുന്നു .  കിഴക്കൻ ദില്ലിയിൽ  തുടങ്ങിയ അക്രമം അതിവേഗം ദില്ലിയിലുടനീളം വ്യാപിച്ചു. എന്നാൽ സംഘർഷങ്ങൾ ലഘൂകരിക്കാൻ അധികൃതർ കാര്യമായി ഒന്നും ചെയ്തില്ല, ദില്ലിയിലെ കലാപത്തെ ഇന്ത്യയിൽ നടന്ന സാമുദായിക അക്രമത്തിന്റെ മുൻ എപ്പിസോഡുകളുമായി പല നിരീക്ഷകരും താരതമ്യം ചെയ്യുന്നു . ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ ഏറ്റവും പുതിയ എപ്പിസോഡ് ( ഡൽഹി കലാപം ) ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപമല്ലെങ്കിലും അത് ഉയരത്തിക്കാട്ടുന്ന  കാര്യങ്ങൾ പലതും നേരത്തെ നടന്ന കലാപങ്ങളുമായി സാദൃശ്യം പുലർത്തുന്നത് ആണ് .ഈ കലാപത്തെ എന്ത് കൊണ്ട് ഭയപ്പെടണം എന്ന് മനസ്സിലാക്കാൻ  ഇന്ത്യയിൽ മുമ്പ് നടന്ന അതിപൈശാചികമായ രണ്ടു സംഭവങ്ങളുമായി, ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ  മറ്റ് രണ്ടു വർഗ്ഗീയ കലാപങ്ങളെ കൂടി അറിയണം .  1984 ലെ ദില്ലിയിൽ സിഖുക്കാരെ  കൂട്ടക്കൊല ചെയ്തതും 2002 ലെ ഗുജറാത്ത് കലാപത്തിൽ  മുസ്ലീങ്ങളെ ലക്ഷ്യമിട്ടു നടത്തിയ  വംശഹത്യയും ആണവ .

ഇത് ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ .ഗോദ്രയിൽ കർസേവകർ ആക്രമിക്കപ്പെട്ടത് തീവണ്ടിയിൽ വച്ചു നടന്ന ഒരപ്രതീക്ഷിത അപകടമായിട്ടാണ് ലേഖനത്തിൽ ചിത്രീകരിച്ചിരിക്കുന്നത് . ലേഖനം അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ് . ഇന്ത്യക്കാരാകണമെന്ന് മുസ്ലീമുകൾ അവശ്യപ്പെട്ടപ്പോൾ കലാപം നല്കി ഭരണകൂടം .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button