Latest NewsNewsIndia

ഇന്ത്യയിലെ കുട്ടികള്‍ വേണ്ടത്ര ഉറങ്ങുന്നില്ല: പഠനവുമായി ഗോദ്‌റെജിന്റെ സ്ലീപ്@10

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പരിപാലന മെത്തകള്‍ പുറത്തിറക്കുന്ന ഗോദ്‌റെജ് ഇന്റീരിയോ, ലോക ഉറക്ക ദിനത്തില്‍ അവരുടെ ആരോഗ്യ അവബോധ സംരംഭമായ സ്ലീപ്@10ന്റെ ആഭിമുഖ്യത്തില്‍ സുപ്രധാന റിപ്പോര്‍ട്ട് പുറത്തിറക്കി. പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉറക്കം എണീറ്റ ശേഷവും 67% ഇന്ത്യന്‍ കുട്ടികള്‍ക്കും ഉറക്കവും ക്ഷീണവും അനുഭവപ്പെടുന്നു.

2017ല്‍ ഗോദ്‌റെജ് ഇന്റീരിയോ ആരംഭിച്ച ഉപഭോക്തൃ അവബോധ സംരംഭമായ സ്ലീപ്പ്-ഒ-മീറ്ററില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

വൈകി ഉറങ്ങാന്‍ പോകുക, നേരത്തെയെഴുന്നേല്‍ക്കുക, ക്രമരഹിതമായ ഉറക്കസമയം, അസ്വസ്ഥമായ ഉറക്കം എന്നിങ്ങനെയുള്ള സാധാരണയായി മുതിര്‍ന്നവരുമായി ബന്ധപ്പെട്ട ഉറക്കക്കുറവ് ഇന്ത്യന്‍ കുട്ടികളിലും കൗമാരക്കാരിലും ഉണ്ട്. പഠനം നടത്തിയവരില്‍ 58%ത്തിലധികം പേര്‍ ഒരിക്കലും രാത്രി 10 മണിക്ക് ഉറങ്ങുന്നില്ല, ചിലര്‍ക്കാകട്ടെ വളരെ കുറവ് ഉറക്കമാണ് ലഭിക്കുന്നത്. 36% ശതമാനം പേരും ദിവസവും ആറുമണിക്കൂറില്‍ താഴെ ഉറങ്ങുന്നു. ഏറ്റവും ‘ഭയാനകമായ വസ്തുത, പ്രതികരിച്ചവരില്‍ 20% ശതമാനം മാത്രമാണ് രാത്രി 10ന് ഉറങ്ങിയത്. ടെലിവിഷനും ഫോണും ഉള്‍പ്പെടെയുള്ള ‘സ്‌ക്രീന്‍ സമയം’ കാരണം ഉറക്കസമയം വൈകിയേക്കാമെന്ന് 41% കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. 43% കുട്ടികള്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നവരാണ്. ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഏറ്റവും അനുയോജ്യമായ സമയം 10 പി.എം.ആണ്

കുട്ടികളും അവരുടെ ഉറക്കശീലവും രീതികളും മാതാപിതാക്കള്‍ക്ക് ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യത്തോടെയിരിക്കാന്‍, ദിവസത്തില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം. മതിയായതും ശരിയായതുമായ ഉറക്കം ഇല്ലെങ്കില്‍, ശരീരം സൈറ്റോകൈനുകള്‍ ഉല്‍പാദിപ്പിക്കുന്നില്ല. ഇത് അണുബാധയെയും വീക്കത്തെയും തടയുന്ന ഒരു തരം പ്രോട്ടീന്‍ ആണ്, ഇത് ഫലപ്രദമായ രോഗപ്രതിരോധത്തിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പ്രതിരോധിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഉറക്കം. ഗവേഷണ കണ്ടെത്തലുകളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ലീപ്പ് സയന്‍സസിലെ ഡോ. അഭിജിത് ദേശ്പാണ്ഡെ പറഞ്ഞു.

വൈറസിനെക്കുറിച്ച് രാജ്യം ആശങ്കാകുലരാകുമ്പോള്‍, ഉറക്കം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. രോഗശമനത്തെക്കാള്‍ പ്രതിരോധം നല്ലതാണ്. മുന്‍കരുതലുകള്‍ കണക്കിലെടുക്കുമ്പോള്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്ക രീതി ശ്രദ്ധിക്കണം, ഗോദ്‌റെജ് ഇന്റീരിയോയുടെ സിഒഒ അനില്‍ മാത്തൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button