Latest NewsIndia

10,000 പേരുടെ യോഗത്തില്‍ കൂട്ടം കൂടരുതെന്ന ഉപദേശവുമായി മമത!

കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആരും കൂട്ടം കൂടരുതെന്നും മമതയുടെ ഉപദേശമെത്തി.

കൊല്‍ക്കത്ത: കോവിഡ്‌-19 മഹാമാരി പകരാനിടയുള്ളതിനാല്‍ ആളുകള്‍ കൂട്ടംകൂടുന്നത്‌ ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ, ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 10,000 പേരെ വിളിച്ചുകൂട്ടി കായികപുരസ്‌കാര വിതരണവുമായി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കൂടാതെ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ആരും കൂട്ടം കൂടരുതെന്നും മമതയുടെ ഉപദേശമെത്തി.

പൊതുചടങ്ങുകള്‍ നിയന്ത്രിക്കണമെന്നു നിര്‍ദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുമായായി കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ വേദിയിലെത്തിയ മമത അതു വായിക്കുകയും ചെയ്‌തു.

മധ്യപ്രദേശിൽ വീണ്ടും ട്വിസ്റ്റ്: 6 മന്ത്രിമാരെ പുറത്താക്കി , സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നു ബി.ജെ.പി.

“പരിപാടികള്‍ നടത്തുന്നതിനു നിയന്ത്രണമുണ്ട്‌. എന്നാല്‍, ഇത്തരം ദിവസങ്ങള്‍ എപ്പോഴും വരില്ല” എന്ന്‌ പുരസ്‌കാര വിതരണം നടത്തുന്നതിനെ മമത ന്യായീകരിച്ചു. ആളുകള്‍ കൂട്ടംചേരുന്നത്‌ ഒഴിവാക്കാനായി പൊതുപരിപാടികളും കായികമത്സരങ്ങളും വരെ മാറ്റിവയ്‌ക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ എല്ലാവരോടും നിര്‍ദേശിച്ചിരിക്കെയായിരുന്നു മമതയുടെ സാഹസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button