Latest NewsNewsKuwait

റോഡരികില്‍ കിടക്കുന്നയാള്‍ കൊറോണ വൈറസ്​ ബാധിച്ച്‌​ വീണുപോയതോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ

കുവൈത്ത്​ സിറ്റി: റോഡരികില്‍ കിടക്കുന്നയാള്‍ കൊറോണ വൈറസ്​ ബാധിച്ച്‌​ വീണുപോയതോ? കുവൈത്തില്‍ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്. സംഗതി വ്യാജ പ്രചാരണമാണ്. ഫര്‍വാനിയയില്‍ കടുത്ത പുറം വേദന കാരണം റോഡരികിലെ നടപ്പാതയില്‍ കിടന്നയാളുടെ ദൃശ്യമാണ്​ വൈറസ്​ ബാധയെന്ന രീതിയില്‍ പ്രചരിച്ചത്​.

ശക്​തമായ മുന്നറിയിപ്പ്​ ഉണ്ടായിട്ടും സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ ധാരാളമാണ്​. ഇയാള്‍ക്ക്​ പുറം വേദനയായിരുന്നു വെന്നും ചികിത്സ നല്‍കിയെന്നും വിശദീകരിച്ച്‌​ ആഭ്യന്തര മന്ത്രാലയത്തി​​​​ന്റെ ട്വീറ്റ്​ ഉണ്ട്​. ഫര്‍വാനിയ ഒമരിയ ഭാഗത്ത്​ സിഗ്​നലിന്​ സമീപം അവശനായി കിടന്നയാളുടെ വിഡിയോ ആണ്​ പ്രചരിച്ചത്​. വാര്‍ത്തകള്‍ ആധികാരിക ഉറവിടങ്ങളില്‍നിന്നാണെന്ന്​ ഉറപ്പാക്കണമെന്ന്​ അധികൃതര്‍ ആവര്‍ത്തിച്ച്‌​ വ്യക്​തമാക്കിയിട്ടുണ്ട്​.

അതേസമയം, തലസ്ഥാന നഗരം കോവിഡ് ഭീതിയില്‍ നിശ്ചലമായി. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂര്‍ , കിഴക്കേക്കോട്ട ഉള്‍പ്പടെ വിജനമാണ്. ബീച്ചുകളും മാളുകളും ബ്യൂട്ടിപാര്‍ലറുകളും അടച്ചിടണമെന്നായിരുന്നു കളക്ടറുടെ നിര്‍ദ്ദേശം. വര്‍ക്കലയില്‍ കോവിഡ് ബാധിച്ച ഇറ്റാലിയന്‍ പൌരന്റെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാകാത്തതിനാലാണ് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര നിര്‍ദ്ദേശത്തെതുടര്‍ന്ന് മാളുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ആളൊഴിഞ്ഞു.നോട്ടീസ് ലഭിക്കാത്തതിനാല്‍ മാളുകള്‍ അടച്ചിരുന്നില്ല. എന്നാല്‍ നിര്‍ദ്ദേശത്തിന് പിന്നാലെ തലസ്ഥാന നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും മാളുകളിലും ആളൊഴിഞ്ഞു. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇറ്റാലിയന്‍ സ്വദേശിയുടെ സഞ്ചാരപാത തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന ജില്ലയായി തലസ്ഥാനം മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button