Latest NewsIndiaNews

നാല് എം.എല്‍.എമാര്‍ രാജിവയ്ക്കും: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

ഗാന്ധിനഗര്‍: വിമത ശല്യം ഗുജറാത്ത് കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കി നാല് എം.എല്‍.എമാര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

മാർച്ച് 26 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടത്തെ ഭയന്ന് ഗുജറാത്ത് കോൺഗ്രസ് എം‌.എൽ.‌എമാരെ സംസ്ഥാനത്തിന് പുറത്തുള്ള വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞ ദിവസം ഒരു ഡസനോളം കോൺഗ്രസ് എം‌എൽ‌എമാർ വിമാനത്തിൽ കയറാൻ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നു. തഎവിടെ പോകുന്നുവെന്നതിന് തങ്ങള്‍ക്ക് ഒരു സൂചനയും ഇല്ലെന്ന് എം‌എൽ‌എമാർ തന്നെ പറഞ്ഞു.

നിയമസഭാ സമ്മേളനം നടക്കുമ്പോഴും എം‌എൽ‌എമാരെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മൂന്ന് ബിജെപി സ്ഥാനാർത്ഥികളും കോൺഗ്രസിൽ നിന്നുള്ള രണ്ട് സ്ഥാനാർത്ഥികളും നാല് രാജ്യ സീറ്റുകളിലേക്ക് വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഹിമ്മത്സിങ് പട്ടേൽ, ഗാനിബെൻ താക്കൂർ, ചന്ദൻജി താക്കൂർ, റുത്വിക് മക്വാന, ഭരത്ജി താക്കൂർ, ലഖ ഭർവാദ്, നതാഭായ് പട്ടേൽ, അജിത്സിങ് ചൌഹാന്‍, ഹർഷദ് റിബാഡിയ, ചിരാഗ് കലാരിയ തുടങ്ങിയ എം‌എൽ‌എമാരെയാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ കണ്ടത്. ഇവരില്‍ കുറച്ച് പേരെ രാജസ്ഥാനിലേക്കും കുറച്ചുപേരെ ഛത്തീസ്ഗഡിലേക്കും മാറ്റിയതായാണ് വിവരം.

182 സീറ്റുകളുള്ള നിയമസഭയിൽ ബിജെപിക്ക് 103 സീറ്റുകളും കോൺഗ്രസിന് 73 സീറ്റുകളും രണ്ട് സീറ്റുകൾ ഭാരതീയ ട്രൈബൽ പാർട്ടിക്കും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റുമുണ്ട്. ഒരു സ്വതന്ത്ര എം.എല്‍.എയുമുണ്ട്.

രണ്ട് സീറ്റുകൾ നേടാൻ കോൺഗ്രസിന് 74 വോട്ടുകൾ ആവശ്യമാണ്. സ്വതന്ത്ര എം‌.എൽ‌.എ ജിഗ്നേഷ് മേവാനി വെള്ളിയാഴ്ച കോൺഗ്രസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button