KeralaLatest NewsNews

കോവിഡ് ബാധ : വീടിനുള്ളില്‍ ദിവസങ്ങള്‍ തള്ളി നീക്കി ജനങ്ങള്‍ : കെഎസ്ആര്‍ടിസിയ്ക്ക് കോടികളുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒന്നരക്കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. മൂന്നും നാലും യാത്രക്കാര്‍ മാത്രമുള്ള ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Read also : കോവിഡ്-19 : ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കുന്നു : ട്രെയിനുകള്‍ മിക്കതും കാലി : റെയില്‍വേയ്ക്ക് കോടികളുടെ നഷ്ടം

സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ നടക്കുന്ന പരിശോധന രാത്രിയിലും തുടരും. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന വരുമാന കുറവ് അടുത്തമാസം ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്നതിനെ ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രയിനുകള്‍ മിക്കതും കാലി .കൂട്ടമായി ടിക്കറ്റുകള്‍ റദ്ദാക്കപ്പെടുന്നതിനാല്‍ റീഫണ്ട് ഇനത്തില്‍ പണം തിരികെ നല്‍കി കൊണ്ടിരിക്കുകയാണു റെയില്‍വേ. കൗണ്ടറുകള്‍ വഴിയും ഐആര്‍സിടിസി ആപ് വഴിയുമാണു ടിക്കറ്റുകള്‍ റദ്ദാക്കുന്നത

shortlink

Related Articles

Post Your Comments

Related Articles


Back to top button