Latest NewsNewsIndia

വ്യാജ സാനിറ്റൈസേഴ്‌സ് നിര്‍മ്മാണം വ്യാപകം : അനധികൃത ഫാക്ടറിയ്‌ക്കെതിരെ നടപടി

ഫാക്ടറി ആരംഭിച്ചത് വെറും എട്ട് ദിവസങ്ങള്‍ക്ക് മുമ്പ്

മുംബൈ: വ്യാജ സാനിറ്റൈസേഴ്സ് നിര്‍മ്മാണം വ്യാപകം , അനധികൃത ഫാക്ടറിയ്ക്കെതിരെ നടപടി . കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വ്യാജ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് വക്കോള മേഖലയിലെ ഒരു ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ സാനിറ്റൈസറുകള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് വകുപ്പ് അധികൃതരാണ് ഫാക്ടറിയില്‍ പരിശോധന നടത്തിയത്.

സാനിറ്റൈസറുകള്‍ക്ക് ശരിയായ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറി വെറും 8 ദിവസം മാത്രം മുന്‍പാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ലൈസന്‍സോ ബാച്ച് നമ്ബറോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി.

സാനിറ്റൈസേഴ്സ് ഒന്നിന് 105 മുതല്‍ 180 വരെ രൂപയ്ക്കാണ് ഇവിടെ നിന്നും വിറ്റിരിക്കുന്നത്. രാജ്യത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ നിരവധിയാളുകളാണ് സാനിറ്റൈസര്‍ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button