Latest NewsNewsInternational

കൊവിഡ് 19 ഭീതി: നഗരത്തിൽ ടൂറിസ്റ്റുകൾ ഒഴിഞ്ഞതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ നൂറുകണക്കിന് കുരങ്ങന്മാർ തെരുവിലിറങ്ങി (വീഡിയോ)

തായ്‌ലൻഡ്: ലോകമെമ്പാടും കോവിഡ് 19 ഭീതി വിതയ്ക്കുകയാണ്. തായ്ലൻഡിലെ നഗരത്തിൽ കോവിഡ് ഭീതിയെത്തുടർന്ന് ടൂറിസ്റ്റുകൾ ഒഴിഞ്ഞതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ നൂറുകണക്കിന് കുരങ്ങന്മാർ തെരുവിലിറങ്ങി. തായ്‌ലൻഡിലെ ലോപ്‌ബുരി ജില്ലയിലുള്ള ഒരു പട്ടണത്തിലാണ് കുരങ്ങന്മാർ ഭക്ഷണത്തിനു വേണ്ടി കടിപിടി കൂടുന്നത്. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

കുരങ്ങന്മാർ പരസ്പരം ആക്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു നേന്ത്രപ്പഴത്തിനു വേണ്ടി കടിപിടി കൂടി കുരങ്ങുകൾ പഴം കൈക്കലാക്കിയ കുരങ്ങനെ കൂട്ടത്തോടെ ആക്രമിക്കുന്നതും കാണാം. ലോപ്‌ബുരി കാണാനെത്തുന്ന വിനോദ സഞ്ചാരികളാണ് അവിടെയുള്ള കുരങ്ങന്മാർക്ക് ഭക്ഷണം നൽകുന്നത്. അവിടെയുള്ള ബുദ്ധ ക്ഷേത്രങ്ങളിലാണ് കുരങ്ങന്മാർ താമസിക്കുന്നത്. ലോപ്‌ബുരിയിൽ നിന്ന് ടൂറിസ്റ്റുകൾ ഒഴിഞ്ഞതോടെ ഇവർ പട്ടിണിയിലായി. ഇതോടെയാണ് ഇവർ നിരത്തിലിറങ്ങിയത്.

ALSO READ: കോവിഡ് 19: സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു; ചലച്ചിത്ര സംഘടനയുടെ തീരുമാനം ഇങ്ങനെ

അതേ സമയം, ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5819 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മിക്ക രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇറ്റലിയിൽ മരണസംഖ്യ ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1441 ആയി. 21,157 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇറ്റലിയിൽ മരണസംഖ്യ ഉയർന്നതിനെത്തുടർന്ന് റോമിലും മിലാനിലുമടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തി. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. ഫ്രാൻസും സ്‌പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.

https://youtu.be/iIhkXYyiWJk

shortlink

Related Articles

Post Your Comments

Related Articles


Back to top button