Latest NewsNewsInternational

വീട്ടമ്മയ്ക്ക് കൗമാര പ്രായക്കാരായ നിരവധി കാമുകന്മാർ; വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ട കാഴ്‌ച ഞെട്ടിക്കുന്നത്

ഐഡഹോ: കൗമാര പ്രായക്കാരായ നിരവധി കാമുകന്മാരുള്ള ഭാര്യയെ ഭർത്താവ് കയ്യോടെ പിടി കൂടി. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ട കാഴ്‌ച ഭാര്യ കാമുകനൊപ്പം ബാത്ത്ടബ്ബില്‍ കുളിക്കുന്നതാണ്. അമേരിക്കയിലെ ഐഡഹോയിലെ സോഡാ സ്പ്രിംഗ്സില്‍ 2016-17 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്.

അമാന്‍ഡ കാതറിന്‍ സ്റ്റീല്‍ ഏന്ന് പേരുള്ള 34കാരിയായ ഭാര്യ താന്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലെ ബാത്ത്ടബില്‍ കാമുകനൊപ്പം കുളിക്കുന്നത് ഇവരുടെ ഭര്‍ത്താവ് കണ്ടെത്തിയതോടെയാണ് കാതറിന്റെ കള്ളക്കളികള്‍ പുറത്താകുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് കാതറിനെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ നിരവധി കൗമാരപ്രായക്കാരുമായി അന്തിയുറങ്ങിയ വിവരം ഇവര്‍ ഭര്‍ത്താവിനോട് സമ്മതിച്ചത്.

തുടർന്ന് ഭര്‍ത്താവ് വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കാതറിന്‍ താനുമായും തന്റെ ചില സുഹൃത്തുക്കളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വീട്ടമ്മയുടെ ‘ഇര’കളില്‍ ഒരാളായ കൗമാരക്കാരന്‍ ഐഡഹോ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന നിലപാടിലാണ് കാതറിന്‍ ഇപ്പോഴും.ഐഡഹോയില്‍ 16, 17 വയസുള്ള കൗമാരക്കാരുടെയൊപ്പം അവരുമായി അഞ്ച് വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. ജൂണ്‍ 10നാണ് ഐഡഹോയിലെ കോടതി ഈ കേസില്‍ വിധി പറയുക. ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവാണ് കാതറിന് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button