Latest NewsNewsInternational

രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, ഇത് ദൈവത്തിന്റെ നിർദേശം; മതപരമായ ഉപദേശം എന്ന പേരിൽ തീവ്രവാദികൾക്കിടയിൽ കൊറോണ ബോധവൽക്കരണം നടത്തി ഐഎസ്

ബാഗ്‌ദാദ്: തങ്ങളുടെ അംഗങ്ങള്‍ക്ക് കൊറോണയെക്കുറിച്ചുള്ള ബോധവത്കരണം നല്‍കി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിലാണ് കൊറോണയെ ചെറുക്കാനുള്ള ശീലങ്ങള്‍ അടങ്ങുന്ന നിര്‍ദേശങ്ങള്‍ നൽകിയിരിക്കുന്നത്. നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും, അദ്ദേഹത്തിന്‍റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് വ്യക്തമാകുന്നുണ്ട്. ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ലെന്നും, അത് ദൈവത്തിന്‍റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.

Read also: കൊറോണയെ തുടർന്ന് പരീക്ഷ ഒഴിവായെന്ന സന്തോഷത്തിലിരിക്കുന്ന കുട്ടികളോട്; പരീക്ഷ നിങ്ങളെത്തേടി വീടുകളിലെത്തുന്നു

നിർദേശങ്ങൾ അടുത്തിടെ ഐഎസിന്‍റെ ഔദ്യോഗിക പത്രമായ അല്‍-നാബയില്‍ പ്രസിദ്ധീകരിച്ചതായി പാശ്ചത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖിലെയും സിറിയയിലെയും ഐഎസിന്‍റെ ഇപ്പോഴത്തെ ശക്തി കേന്ദ്രങ്ങളിലാണ് ഈ നോട്ടീസ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button