UAELatest NewsNewsGulf

യുഎഇയിൽ ഒരു പ്രവാസിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ദുബായ് : യുഎഇയിൽ പുതുതായി ഒരു കൊറോണ വൈറസ് കേസ് കൂടി സ്ഥിരീകരിച്ചു. വാർഷിക അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഇന്ത്യൻ പൗരനിൽ  രോഗം ബാധിച്ചതായി കണ്ടെത്തിയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ശനിയാഴ്ച അറിയിച്ചു. സ്ഥിരീകരിച്ച കേസുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും സ്‌ക്രീനിംഗ് ചെയ്യുന്നതുൾപ്പെടെ മാരകമായ വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. അതേസമയം കൊറോണ ബാധിച്ച മൂന്ന് പേര്‍ക്ക് രോഗം ഭേദമായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.

Also read : ഇന്ത്യന്‍ പൗരന്മാരെ പരിശോധിക്കാന്‍ വിസമ്മതിച്ച ഇറാനു ശക്തമായ മറുപടി കൊടുത്ത് ഇന്ത്യ, ലാബ് സഹിതം ടെഹ്റാനിലെത്തിച്ച്‌ പരിശോധിച്ച്‌ പൗരന്മാരെ നാട്ടിലെത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കുവൈറ്റിൽ ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിനാലായി. അസർബൈജാനിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയ ഇന്ത്യൻ പൗരനാണ് കൊവിഡ് 19 ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി കുവൈറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വൈറസ് ബാധിച്ച ആളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടട്ടില്ല. 104 രോഗികളില്‍ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. എഴുനൂറ്റി പതിനെട്ട് പേർ നിരീക്ഷണത്തിലാണ്. ചികത്സയിലുണ്ടായിരുന്ന 7 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റിൽ വൈറസ് ബാധിച്ച വിദേശികളിൽ ഇന്ത്യൻ പൗരനു പുറമെ നാല് പേർ ഈജിപ്തുകാരും ഒരാൾ സുഡാൻ പൗരനുമുണ്ട്‌, ബാക്കിയുള്ളവർ സ്വദേശികളാണെന്നും റിപ്പോർട്ടുണ്ട്

അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുത്. പാർക്കുകൾ അടക്കം ജനങ്ങൾ തിങ്ങി കൂടുന്ന എല്ലാ സ്ഥലങ്ങളും അടച്ചു. ആളുകൾ ഒരുമിച്ച് കൂടുന്നത് കണ്ട് പിടിക്കാൻ ഡ്രോൺ നിരീക്ഷണം നടത്തുമെന്നു അധികൃതർ അറിയിച്ചു. കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും ആളുകൾ ഒരുമിച്ച് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആകാശ നിരീക്ഷണത്തിലൂടെ കണ്ടുപിടിക്കാൻ സർക്കാർ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button