Latest NewsNewsEntertainment

ബിഗ്‌ബോസ് വീട്ടിൽ നിന്നും രേഷ്‌മയും പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് വീഡിയോ

ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ ഏറെ വിവാദമായ ഒരു സംഭവം ആയിരുന്നു രേഷ്‌മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ച പ്രവർത്തി. രജിത് കുമാർ വീട്ടിൽ തിരിച്ചു കയറാനോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ബിഗ് ബോസ് ഇന്നലെ രേഷ്മക്ക് അവസരം നൽകി. ആ സമയത്ത് മാതാപിതാക്കളുമായി സംസാരിച്ച ശേഷം രജിത് കുമാർ വീട്ടിലേക്ക് ഇനി വരണ്ട എന്നായിരുന്നു രേഷ്‌മയുടെ നിലപാട് ഇതിന് അനുസരിച്ച് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വീഡിയോയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡിൽ വോട്ട് കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ രേഷ്‌മ പുറത്താകുന്നതായാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വീഡിയോയിൽ ഉള്ളത്. ഇത് ബിഗ് ബോസ് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

Read also: ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല; സന്തോഷ് പണ്ഡിറ്റിന്റെ ബിഗ് ബോസ് നിരീക്ഷണം

https://www.facebook.com/Asianet/videos/208826877194021/

shortlink

Related Articles

Post Your Comments

Related Articles


Back to top button