KeralaLatest NewsNews

കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും മൂന്നാറിൽ നിന്ന് കടന്നത് ട്രാവൽ ഏജന്റിന്റെ സഹായത്തോടെ; കൊണ്ടുപോയത് സ്വകാര്യ വാഹനത്തിലാണെന്നും കണ്ടെത്തൽ

മൂന്നാർ: കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും മൂന്നാറിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നത് സ്വകാര്യ ട്രാവൽ ഏജന്റിന്റെ സഹായത്തോടെയെന്ന് സൂചന. ഹോട്ടലിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയത് സ്വകാര്യ വാഹനത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്നാര്‍ ടൗണിൽ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടി കൗണ്ടി ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. ആറാം തീയതി കൊച്ചിയിലെത്തിയ സംഘം പത്തിനാണ് മൂന്നാറിലെത്തിയത്. തുടർന്ന് പണി ബാധിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സാമ്പിൾ ശേഖരണം നടത്തി ഹോട്ടലിൽ തിരികെ എത്തിച്ച് നിരീക്ഷിക്കുകയായിരുന്നു.

Read also: മാസ്‌കുകള്‍ ധരിക്കേണ്ട, പകരം ഈ കല്ലുകള്‍ ഉപയോഗിച്ചാല്‍ മതി; കൊറോണയെ പ്രതിരോധിക്കാൻ 11 രൂപയ്ക്ക് കല്ലുകൾ വിറ്റ് ബേല്‍ ബാബ; ഒടുവിൽ സംഭവിച്ചതിങ്ങനെ

നാട്ടിൽ പോകണമെന്ന് ബഹളം വച്ച വിദേശിയും സംഘവും കൊച്ചിയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഹോട്ടൽ അധികൃതര്‍ വ്യക്തമാക്കുന്നത്. രണ്ടാം പരിശോധനാ ഫലം പൊസിറ്റീവായി വിദേശ സഞ്ചാരിയെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് മൂന്നാറിൽ നിന്ന് സംഘം കടന്ന് കളഞ്ഞ വിവരം ഇടുക്കി ജില്ലാ ഭരണകൂടം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button