Latest NewsNewsIndia
Trending

ഉത്തർപ്രദേശ് രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് : മാർച്ച് 19 നു ഉത്തരദേശചരിത്രത്തിൽ  ശ്രീ യോഗി ഇടം പിടിക്കുന്നത് ഈ റിക്കോർഡുകളിലൂടെ

ഉത്തർപ്രദേശിലെ 21-ാം മുഖ്യമന്ത്രിയായി ആദിത്യനാഥ് (47) സത്യപ്രതിജ്ഞ ചെയ്തത്  2017 മാർച്ച് 19 നാണ്

മാർച്ച് 19 നു യോഗി ആദിത്യനാഥ് സർക്കാർ ഉത്തർ പ്രദേശിൽ മൂന്ന് വർഷം പൂർത്തിയാക്കും  . ബി ജെ പിയിൽ നിന്നും ഏറ്റവും കൂടുതൽ വർഷം തുടർച്ചയായി ഭരിച്ച മുഖ്യമന്ത്രി എന്ന സ്ഥാനം ഇതോടെ യോഗിക്ക് സ്വന്തമാകും .

ഉത്തർപ്രദേശിലെ 21-ാം മുഖ്യമന്ത്രിയായി ആദിത്യനാഥ് (47) സത്യപ്രതിജ്ഞ ചെയ്തത്  2017 മാർച്ച് 19 നാണ് . കാവി പാർട്ടിയിൽ നിന്ന് ഉത്തരേന്ത്യൻ തലവനായ നാലാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം.

ആദിത്യനാഥിന് മുമ്പ് കല്യാൺ സിംഗ്, രാം പ്രകാശ് ഗുപ്ത,  രാജ്‌നാഥ് സിംഗ് എന്നിവരായിരുന്നു ബി ജെ പി യിൽ നിന്നുമുള്ള  ഉത്തർപ്രദേശ് മുഖ്യമന്ത്രിമാർ.

കല്യാൺ സിംഗ് രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നു. 1991 ജൂൺ 24 ന് ആദ്യമായി യുപി മുഖ്യമന്ത്രിയായ അദ്ദേഹം 1992 ഡിസംബർ 6 വരെ ഈ പദവി വഹിച്ചു. 1997 സെപ്റ്റംബർ 21 മുതൽ 1999 നവംബർ 12 വരെയായിരുന്നു  അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭരണകാലാവധി .അദ്ദേഹത്തിന് ശേഷം 1999 നവംബർ 12 മുതൽ 2000 ഒക്ടോബർ 28 വരെ യുപി മുഖ്യമന്ത്രിയായിരുന്ന ബി ജെ പി നേതാവാണ്  രാം പ്രകാശ് ഗുപ്ത.. 2000 ഒക്ടോബർ 28 മുതൽ 2002 മാർച്ച് 8 വരെ രാജ്‌നാഥ് സിംഗ് ഉത്തർ പ്രദേശ് ഭരിച്ചിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button