KeralaLatest NewsNews

കോ​വി​ഡ്-19 : നി​രീ​ക്ഷ​ണ​ത്തി​ലുള്ള വി​ദ്യാ​ർ​ഥി​യു​ടെ അ​ച്ഛ​ൻ മരണപ്പെട്ടു

പത്തനംതിട്ട : കോ​വി​ഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പ​ത്ത​നം​തി​ട്ട​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലുള്ള വി​ദ്യാ​ർ​ഥി​യു​ടെ അ​ച്ഛ​ൻ മരണപ്പെട്ടു. ചൈ​ന​യി​ൽ​നി​ന്നു പ​ത്തു ദി​വ​സം മുൻപ് തിരിച്ചെത്തിയ വ​ല്ല​ന സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ അ​ച്ഛ​നാ​ണു ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ എ​റ​ണാ​കു​ള​ത്തു ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച​ത്.

തി​രി​ച്ചെ​ത്തി​യ അ​ന്നു​മു​ത​ൽ വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യും അ​ച്ഛ​നും ത​മ്മി​ൽ അ​ടു​ത്ത് ഇ​ട​പ​ഴ​കി​യി​രു​ന്നോ​യെ​ന്നു വ്യ​ക്ത​മല്ല. ഇ​വ​ർ ത​മ്മി​ൽ സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണു പ്രാ​ഥ​മി​ക നിഗമനം ഇ​ക്കാ​ര്യം ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. അതോടൊപ്പം തന്നെ ശ​വ​സം​സ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ കോ​വി​ഡ്-19 പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്താനും ആലോചിക്കുന്നുണ്ട്. കൂടാതെ വി​ദ്യാ​ർ​ഥി പ​ത്തു ദി​വ​സ​മാ​യി ഐ​സൊ​ലേ​ഷ​നി​ലാ​യതിനാൽ മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം നാ​ലു ദി​വ​സ​ത്തേ​ക്കു നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു കു​ടും​ബ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Also read : ഗള്‍ഫില്‍ ആദ്യത്തെ കൊറോണ മരണം

അതേസമയം അച്ഛനുമായി കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥി നേരിൽ കണ്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചുള്ള റിപോർട്ടുകൾ പുറത്തു വരുന്നു. അച്ഛൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്നാണ് നാട്ടിലെത്തിയ കുട്ടി അന്നേ ദിവസം മുതൽ കുട്ടി വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അച്ഛന്‍ ഏറെ നാളുകളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button