Latest NewsNewsIndia

കോവിഡ് 19; രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയും അടച്ചിടണമെന്നാണ് നിർദേശം. ഇതോടൊപ്പം യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ വിലക്ക് നിലവിൽ വരും.

Read also: കോവിഡ്- 19 പ്രതിരോധം; കേരളം നടപ്പിലാക്കിയ നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി

അതേസമയം കോവിഡ്– 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് പ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടു. കേരളത്തിൽ ഏപ്രിൽ 14 വരെയുള്ള പിഎസ്‌സി പരീക്ഷയും അഭിമുഖങ്ങളും മാറ്റി. കൊറോണ ഭിതിയെത്തുടർന്ന് വിമാനങ്ങളും സർവീസ് റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button