KeralaLatest NewsNews

സഹയാത്രികരുടെ പ്രതിഷേധം; കെഎസ്ആർടിസി ബസിൽ യാത്ര ചെയ്‌ത വിദേശികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു

കണ്ണൂര്‍: സഹയാത്രികരുടെ പ്രതിഷേധം കാരണം കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബസില്‍ വിദേശികളെ കണ്ടപ്പോൾ യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ എത്തുകയും രണ്ട് പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോലീസ് മാറ്റുകയുമായിരുന്നു. അതേസമയം പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇതിനിടെ കണ്ണൂരില്‍ ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയില്‍ അമേരിക്കയില്‍ നിന്നും വന്ന ദമ്പതികളും കു‍ഞ്ഞും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button