Latest NewsKeralaNews

കോവിഡ് ബാധിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്ക് വന്നിരുന്നുവെന്ന വാർത്ത; വിശദീകരണവുമായി പോലീസ്

തിരുവനന്തപുരം: വർക്കലയിൽ കോവിഡ് ബാധിച്ച ഇറ്റാലിയൻ പൗരൻ ആറ്റുകാൽ പൊങ്കാലക്ക് വന്നുവെന്ന പ്രചരണം തെറ്റെന്ന് പൊലീസ്. പൊങ്കാലക്കെത്തിയ വിദേശി മറ്റൊരാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനുവരി മാസത്തിൽ ഇന്ത്യയിലെത്തിയ മറ്റൊരു ഇറ്റാലിയൻ പൗരനാണ് ഇത്. ഇദ്ദേഹത്തെ നിരീക്ഷണത്തിൽ വിടുകയും വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് രോഗമില്ല.

Read also: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഇടതു കൈയില്‍ സീല്‍ പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ വര്‍ക്കലയിൽ അടിയന്തര യോഗം ചേര്‍ന്നാണ് സ്ഥിതി വിലയിരുത്തിയത്. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതേസമയം ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ ഇറ്റാലിയൻ സ്വദേശിക്ക് ഭാഷ അറിയാത്തതിനാൽ ഏറെ പണിപ്പെട്ടാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button