KeralaLatest NewsNews

കൊറോണയുടെ മറവില്‍ കമല്‍നാഥിന് ആശ്വാസം : വിശ്വാസവോട്ടെപ്പ് നടത്താതെ മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു

ഭോപ്പാല്‍: കൊറോണയുടെ മറവില്‍ കമല്‍നാഥിന് ആശ്വാസം , വിശ്വാസവോട്ടെപ്പ് നടത്താതെ മധ്യപ്രദേശ് നിയമസഭ പിരിഞ്ഞു. മാര്‍ച്ച് 26 വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്. കോവിഡ്-19 രോഗം രാജ്യവ്യാപകമായി പടരുന്ന സാഹചര്യത്തിലാണു നടപടിയെന്നാണു വിശദീകരണം.

ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍ നിയമസഭയില്‍നിന്നു പുറത്തേക്കു പോയതിനു പിന്നാലെയാണു സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണഘടനയെ മാനിക്കണമെന്നു ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയെ ബഹുമാനിക്കണമെന്ന മുദ്രാവാക്യം വിളിച്ചാണു ഗവര്‍ണറെ സഭയില്‍നിന്നു യാത്രയാക്കിയത്. സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താനുള്ള മുഖ്യമന്ത്രി കമല്‍നാഥിന്റെ അവസാന നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയും 22 എഎല്‍എമാരും കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതോടെ സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ ബംഗളുരുവുവിലുള്ള വിമത എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button