Latest NewsKeralaNews

ബിഗ് ബോസ്: ഇന്നലെ ഡോ: രജിത്ത്, ഇന്ന് രേഷ്‌മ; മോഹൻ ലാലിൻറെ ആ പ്രഖ്യാപനം വന്നു

ബിഗബോസ് മലയാളം സീസണ്‍ 2 റിയാലിറ്റി ഷോയില്‍ നിന്ന് ഇന്നലെ ഡോ: രജിത്ത് കുമാര്‍ പുറത്തായതിന് പിന്നാലെ ഇന്ന് രേഷ്മയും പുറത്ത്.. ഇന്ന് നടന്ന എലിമിനേഷനില്‍ രേഷ്മ പുറത്തായതായി മോഹന്‍ലാലാണ് പ്രഖ്യാപിച്ചത്.. ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ രേഷ്മയെക്കൂടാതെ ഷാജി, ദയ, രഘു, അമൃത-അഭിരാമി എന്നിവരും ഉണ്ടായിരുന്നു. ‘

രേഷ്‌മ സംയമനത്തോടെയാണ് പുറത്തായതായി മോഹന്‍ ലാല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇതിനെ നേരിട്ടത്.. ‘താങ്ക്യൂ ലാലേട്ടാ’ എന്നുമാത്രം രേഷ്മ ആദ്യം പ്രതികരിച്ചു. പിന്നീട് അവിടെ കൂടിയിരുന്ന മുഴുവന്‍ മത്സരാര്‍ഥികളെയും ആലിംഗനം ചെയ്ത് യാത്ര ചോദിച്ചു. മറ്റ് മത്സരാര്‍ഥികളില്‍ രേഷ്മ ഏറെ സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാള്‍ രഘു ആയിരുന്നു. ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന രഘു പ്രതികരിച്ചു. അങ്ങനെയാണല്ലോ പുറത്തായതെന്നും . അകത്തേതിനേക്കാള്‍ വലിയ പൊളിറ്റിക്‌സ് ആണല്ലോ പുറത്ത്’, എന്നും രേഷ്മ പറഞ്ഞു.

ഇന്നലെ മൂന്നാമത്തെ ടാസ്കിനിടയില്‍ രജിത് കുമാര്‍ നടത്തിയ അപ്രതീക്ഷിത പ്രവൃത്തിക്കെതിരെ രജിത് മാപ്പുചോദിച്ചപ്പോള്‍ ക്ഷമിക്കാന്‍ തയ്യാറായെങ്കിലും ബിഗ് ബോസിലേക്ക് തിരിച്ചുവരുന്നതിനോട് രേഷ്മ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.. തുടര്‍ന്നാണ് മത്സരാര്‍ത്ഥികളില്‍ ഏറെ പോപ്പുലറായിരുന്ന രജിത് പുറത്തായത്.. ഇതിന് പിന്നാലെ മോഹന്‍ലാലിനും രേഷ്മയ്ക്കും എതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാര്‍ ഇന്ന് നെടുമ്ബാശേരിയില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഗംഭീര വരവേല്പും നല്‍കിയിരുന്നു..

എല്ലാവരോടും വ്യക്തിപരമായി യാത്ര ചോദിച്ചതിന് ശേഷം പാക്ക് ചെയ്ത് വച്ചിരുന്ന ബാഗുകളും എടുത്തുകൊണ്ട് രേഷ്മ പുറത്തേക്ക് നടന്നു. ഒപ്പം മറ്റുള്ളവരും. അപ്പോഴേക്ക് ബിഗ് ബോസ് ഹൗസിലെ രീതിയനുസരിച്ച്‌ സെല്‍ഫി എടുക്കാനുള്ള ഫോണുമായി ദയ അശ്വതി എത്തി. എല്ലാവരും ചേര്‍ന്നുനിന്ന് ആദ്യ ഗ്രൂപ്പ് സെല്‍ഫി ക്ലിക്ക് ചെയ്തത് ഷാജി ആയിരുന്നു. പിന്നാലെ ഫോണ്‍ വാങ്ങി രേഷ്മയും ഒരു സെല്‍ഫി എടുത്തു. അപ്പോഴേക്കും ബിഗ് ബോസ് പുറത്തേക്കുള്ള വാതില്‍ തുറന്നുനല്‍കി. ‘

shortlink

Related Articles

Post Your Comments

Related Articles


Back to top button