Latest NewsUAENewsGulf

അബുദാബി ബിഗ്‌ ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചു

അബുദാബി • അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ കൗണ്ടറുകള്‍ അടച്ചിടുമെന്ന് ബിഗ് ടിക്കറ്റ് അബുദാബി അറിയിച്ചു.

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഒരു ടെർമിനൽ അടച്ചതായി തിങ്കളാഴ്ച അറിയിച്ചിരുന്നു. കോവിഡ് -19 വ്യാപിച്ചതിനെ തുടർന്ന് പല വിമാനക്കമ്പനികളും വിമാനങ്ങൾ നിർത്തിവച്ചതിനെ തുടർന്നാണ് നടപടി.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ അവരുടെ കൗണ്ടറുകള്‍ അടച്ചതായി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബിഗ് ടിക്കറ്റ് അറിയിച്ചു.

“ഞങ്ങളുടെ ടെർമിനൽ 2 കൗണ്ടറുകളിൽ സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന പങ്കാളികളെ www.bigticket.ae ല്‍ ഓൺലൈനിൽ വാങ്ങാനോ അല്ലെങ്കിൽ ഞങ്ങളുടെ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് വാങ്ങാനോ താല്പര്യപ്പെടുന്നു. അറൈവല്‍ ഹാളിലെ കൗണ്ടറുകൾ, അബുദാബി ടെർമിനൽ 1, ടെർമിനൽ 3 പുറപ്പെടല്‍ ഹാളിലെ കൗണ്ടറുകൾ, അൽ ഐൻ എയർപോർട്ടിലെ സ്റ്റോർ കൗണ്ടറുകൾ പതിവുപോലെ തുറന്നിട്ടുണ്ട്’, – ബിഗ്‌ ടിക്കറ്റ് അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

ഈ മാസത്തെ റാഫിൾ സീരീസ് 214 ന് 20 ദശലക്ഷം ദിർഹവും 3 സമാശ്വാസ സമ്മാനങ്ങളും ഉണ്ട്, മാർച്ച് 31 വരെ ടിക്കറ്റ് വാങ്ങാം. ഏപ്രില്‍ 3 നാണ് നറുക്കെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button