KeralaLatest NewsNews

വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് അജ്ഞാതം : ഡി.ജെ പാര്‍ട്ടികളിലും ഉത്സവങ്ങളിലുമെല്ലാം ഇയാള്‍ പങ്കെടുത്തതോടെ ആരോഗ്യവകുപ്പും ജനങ്ങളും ആശങ്കയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ബന്ധപ്പെച്ച ഉദ്യോഗസ്ഥര്‍ക്കും അജ്ഞാതം. ഇതിനിടെ ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ് അറിയിച്ചു. ഡി.ജെ പാര്‍ട്ടികളിലും ഉത്സവങ്ങളിലുമെല്ലാം ഇയാള്‍ പങ്കെടുത്തതോടെ ആരോഗ്യവകുപ്പും ജനങ്ങളും ആശങ്കയിലാണ്. അതേസമയം സമൂഹമാധ്യമങ്ങളില്‍ കൊല്ലത്തെ ക്ഷേത്ര ദര്‍ശനത്തില്‍ ഡാന്‍സ് ചെയ്യുന്ന വിദേശിയുടെ വീഡിയോയുമായി വൈറലായി. ഇയാളുമായി ആശുപത്രിയില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന് സാമ്യമുണ്ടെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും ഇതേ കുറിച്ച് കൂടുതല്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Read Also : ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുറത്തിറക്കി ബിവറേജസ് കോര്‍പറേഷന്‍

ഇറ്റലിക്കാരന്റെ യാത്ര ചാര്‍ട്ടില്‍ മാര്‍ച്ച് ഒന്നുമുതല്‍ 9വരെ എവിടെയാണെന്ന് വ്യക്തമായിട്ടുമില്ല. ഇതേ വിദേശി വേളി വഴി പോയി എന്ന സൂചനകളും ചര്‍ച്ചയാകുന്നു. അതിനിടെ വര്‍ക്കലയിലെ ഇറ്റലിക്കാരന്‍ സിറ്റി സന്ദര്‍ശിച്ചുവെന്നും പറയുന്നു. മാര്‍ച്ച് ഒന്നു മുതല്‍ 9വരെ എന്തു സംഭവിച്ചെന്ന് ഫളോ ചാര്‍ട്ടിലുമില്ല. ഈ സമയവും ഇറ്റലിക്കാരന്‍ ക്വാറന്റൈനില്‍ ആയിരുന്നില്ല

10-ാം തീയതി പാരിപ്പള്ളിയില്‍ പോയെന്നും 11ന് കുറ്റികാട്ടില്‍ ക്ഷേത്ര ഉത്സവത്തിലും വിദേശി പങ്കെടുത്തുവെന്ന് ഫ്ളോ ചാര്‍ട്ടിലുണ്ട്. 12ന് എവിടെ പോയെന്നും വ്യക്തമല്ല. 13നാണ് കൊറോണ ടെസ്റ്റ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇതോടെ ഇയാളെ ആശുപത്രിയിലുമാക്കി.

വര്‍ക്കലയിലെത്തിയ ഇറ്റലിക്കാരന് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി വര്‍ക്കലയില്‍ കഴിഞ്ഞ ഈ ഇറ്റലിക്കാരന്‍ ഡി.ജെ പാര്‍ട്ടികളിലും ഉത്സവങ്ങളിലുമെല്ലാം പങ്കെടുത്തതോടെ ആരോഗ്യവകുപ്പും സര്‍ക്കാരുമെല്ലാം ആശങ്കയിലാണ്.

കോവിഡ് ബാധിച്ച ഇറ്റലിക്കാരന്‍ ഫെബ്രുവരി 26ന് വെനീസ് മാര്‍ക്കോപോളോ വിമാനത്താവളത്തില്‍നിന്ന് വിമാനം കയറിയ ഇയാള്‍ മോസ്‌കോയില്‍ ഇറങ്ങിയാണ് ന്യൂഡല്‍ഹിയില്‍ എത്തിയത്. അവിടെനിന്ന് യുകെ 897 വിസ്താര വിമാനത്തില്‍ കയറി 27ന് രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തി. 16 ദിവസം ഇയാള്‍ തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളില്‍ കറങ്ങി നടന്നുവെന്നാണ് റൂട്ട് മാപ്പില്‍നിന്നു മനസ്സിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button