Latest NewsNewsIndia

ഡല്‍ഹി കലാപത്തെ ആളിക്കത്തിയ്ക്കുന്ന വിധത്തില്‍ പ്രമുഖ മാധ്യമത്തില്‍ ലേഖനം : ആ മാധ്യമത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തെ ആളിക്കത്തിയ്ക്കുന്ന വിധത്തില്‍ പ്രമുഖ മാധ്യമത്തില്‍ ലേഖനം . ഡല്‍ഹി കലാപത്തില്‍ പോലീസ് ഏകപക്ഷീയമായ ഇടപെടല്‍ നടത്തിയെന്ന രീതിയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ മാധ്യമം ന്യൂയോര്‍ക്ക് ടൈംസാണ് കലാപം ആളിക്കത്തിയ്ക്കുന്ന വിദ്വേഷപരമായ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലീഗല്‍ റൈറ്റ് ഒബ്‌സര്‍വേറ്ററി സംഘടനയിലെ അഭിഭാഷകരാണ് മാധ്യമത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. പക്ഷപാതപരമായി വാര്‍ത്ത നല്‍കിയ പത്രം നിരുപാധികം മാപ്പ് പറയണമെന്നും, നഷ്ടപരിഹാരമായി 100 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവാന നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ഡല്‍ഹിയിലെ ആളുകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന തരത്തിലാണെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ലേഖനം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടും പോലീസിനോടും വിദ്വേഷം ഉണ്ടാകുന്നതിന് സഹായിക്കും. മാധ്യമ ധര്‍മ്മത്തിന്റെ നഗ്നമായ ലംഘനമാണ് ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നതിലൂടെ നടത്തിയിരിക്കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു.

പോലീസുകാര്‍ എങ്ങിനെയാണ് ഡല്‍ഹിയിലെ മുസ്ലീങ്ങള്‍ക്കെതിരെ തിരിഞ്ഞത് എന്ന തലക്കെട്ടോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button