KeralaLatest NewsNews

ദൈവം ആലിംഗനം നിർത്തി, ആൾദൈവം അമ്പലം പൂട്ടി എന്നൊക്കെ എന്തിന്റെ പേരിലാണ് പറയുന്നത്; തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ ആ അമ്മയെ വിളിച്ചു കളിയാക്കുന്നവർ കാണിച്ചുതരണമെന്ന് വ്യക്തമാക്കി സെൻകുമാർ

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയി ആളുകൾക്ക് ദർശനം നിർത്തിയതിനെതിരെ ട്രോളുകൾ ഇടുന്നവർക്കെതിരെ പ്രതികരണവുമായി ടിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയി മഠം ഇങ്ങനെ ഒരു തീരുമാനം അതിവേഗത്തിൽ തന്നെ എടുത്തതിൽ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പ്രദേശവാസികൾ എന്നും കടപ്പെട്ടിരിക്കും. എത്രത്തോളം വിദേശികൾ ഇവിടെ വന്നു പോകുന്നുണ്ടെന്ന് ഞങ്ങൾക്കേ അറിയാവൂ എന്നും ഇവർ തുണി കടകളിലും, സൂപ്പർമാർക്കറ്റിലും എല്ലാം കയറി പോരാത്തതിന് 80% ആളുകൾ ആശ്രയിക്കുന്ന ഓട്ടോയിൽ യാത്ര ചെയ്തു അണുക്കളെ പരത്തി നാട് മൊത്തം രോഗം ഉണ്ടാക്കണമായിരുന്നോ എന്നും സെൻകുമാർ ചോദിക്കുന്നു.

Read also: കോവിഡ്; അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളും കുഞ്ഞും നിരീക്ഷണത്തിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞാൻ 1% പോലും മാതാ അമൃതാനന്ദമയി ഭക്ത അല്ല എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ , എങ്കിലും ഞാൻ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു …

എന്നോട് ആരെങ്കിലും വീട് എവിടെയാണ് എന്ന് ചോദിച്ചാൽ ഞാൻ പറയുന്നത് “മാതാ അമൃതാനന്ദമയി ആശ്രമം അറിയുമോ ?വള്ളിക്കാവ് അതിനു തൊട്ടു അടുത്ത് തന്നെ ആണ്” .കാരണം വള്ളിക്കാവ് ഒരു ലോക പ്രശസ്തമായ സ്ഥലമാണ് അതിനു കാരണം ഈ അമ്മയാണ് . പക്ഷെ ഈ പറയുംപോലെ വല്യ സിറ്റി ഒന്നും അല്ല വള്ളിക്കാവ്, കായലിനോട് ചേർന്ന് ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറിയ ഗ്രാമ പ്രദേശം.കായലിനു കുറുകെ ഉള്ള അമൃത സേതു എന്ന പാലം കയറിയാൽ നിങ്ങൾ എത്തിച്ചേരുന്ന “അമൃതപുരി” അമ്മയുടെ ആശ്രമം .

വള്ളിക്കാവിനു ചുറ്റുവട്ടം താമസിക്കുന്ന മിക്കവാറും എല്ലാവരും തന്നെ, എന്റെ വീട് ഉൾപ്പടെ – മീനിനും പച്ചക്കറി ക്കും വള്ളിക്കാവ് മാർക്കറ്റിൽ തന്നെ ആണ് പോകാറ് .പലചരക്കും അവശ്യ സാധനങ്ങളും അവിടെ ഉള്ള സൂപ്പർ മാർക്കറ്റിലും ..പുറത്തു നിന്നും വള്ളിക്കാവിലേക്കു വരുന്ന ആളുകൾ അത്ഭുതത്തോടെ നോക്കുന്ന ഒരുകാഴ്ച ഉണ്ട് വിദേശീയ വനിതകൾ വെളുത്ത സാരിയും, ആണുങ്ങൾ ജുബ്ബയും മുണ്ടും ധരിച്ചു നെറ്റിയിൽ വട്ടത്തിൽ ചന്ദന കുറിയുമണിഞ്ഞു കയ്യിൽ തുണി സഞ്ചിയുമായി നാട്ടുകാരുടെ ഒപ്പം നടക്കുന്ന കാഴ്ച .
അധികം കടകൾ ഇല്ലാത്തതിനാൽ എല്ലായിടത്തും നമ്മോടൊപ്പം ഇവരും ഉണ്ടാകും നമ്മളിൽ ഒരാളായി സാധനങ്ങൾ വാങ്ങാൻ .

ഈ നാട്ടിൽ ജനിച്ചു വളർന്നിട്ടും അമ്മയുടെ ജന്മദിനം എങ്ങനെ ആണ് എന്നറിയാൻ ഞാൻ ഈ കഴിഞ്ഞ വര്ഷം ആണ് പോയത് .അതിനു കാരണം അതിനുള്ള താല്പര്യം ഇല്ല എന്നത് തന്നെ ആണ് . പക്ഷെ നാട്ടിലെ ഒരു വല്യ ഉത്സവമാണ് അമൃത വര്ഷം അത്ര ഏറെ കടകൾ ,ആളുകൾ. അങ്ങനെ ഉള്ള സ്ഥലം എന്തിനു വേണ്ട എന്ന് വെക്കണം പിന്നെ കേട്ടറിഞ്ഞ കാര്യങ്ങൾ ഒക്കെ ഒന്ന് കണ്ടറിയുകയും ചെയ്യാല്ലോ . മോശം പറയരുതല്ലോ നല്ല കളർ പരിപാടി ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്ര തരം ആളുകൾ .
അമ്മയുടെ ദർശനത്തിനു നിൽക്കുന്നആളുകളിടെ ക്യൂ കണ്ടാൽ തല കറങ്ങും . വരി വരിആയി നിന്ന് വിയർത്തു കുളിച്ചു വരുന്ന ആളുകളെ ഒരുമടിയും കൂടാതെ കെട്ടി പിടിക്കുന്ന അമ്മ .ആ കൂട്ടത്തിൽ എല്ലാത്തരം ആളുകളും ഉണ്ട് ആരെയും മാറ്റി നിർത്തുന്നില്ല. ഈ ലോകത്തു കൊറോണ മാത്രമല്ല ആദ്യത്തെ സാംക്രമിക രോഗം ക്ഷയരോഗമുണ്ട്, കുഷ്ഠരോഗം ഉണ്ട് ഹെർപ്പസ്, scabies അങ്ങനെ അങ്ങനെ വായുവിലൂടെയും സ്പര്ശനത്തിലൂടെയും പകരുന്ന ഒരുപാട് അസുഖങ്ങൾ ഉണ്ട് നമുക് ചുറ്റുമുള്ള മനുഷ്യരിൽ .
കെട്ടിപിടിക്കുന്നതിനു മുന്നേ ഇതേതെങ്കിലും ഉണ്ടോ എന്ന് ആരോടും ആ ‘അമ്മ ചോദിക്കുന്നില്ല .

കാര്യം ഒക്കെ സത്യം ആണ് ഞങ്ങളുടെ നാട്ടിൽ സുനാമി വന്നപ്പോ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് കൊടുത്തു ഇനി ഒരു ആപത്തു വന്നാൽ ഓടി രക്ഷപെടാൻ കായലിനു കുറുകെ പാലം പണിഞ്ഞു തന്നു,കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ , ആയുർവേദകോളേജും എഞ്ചിനീയറിംഗ് കോളേജും ,ഒക്കെ കൊണ്ട് വന്നു പക്ഷെ എന്നാലും അമൃതാനന്ദമയി മഠത്തിനെ വിമർശിക്കാൻ ഞങ്ങൾ നാട്ടുകാര് തന്നെ മതി പുറത്തുന്നു ഒരുത്തന്റേം ആവശ്യം ഞങ്ങൾക്കില്ല ?.ഈ വിമര്ശനങ്ങൾക്കിടയിലും ഒരിക്കൽ പോലും ഞാൻ ദൈവമാണ് നിങ്ങൾ എന്നിലേക്ക്‌ വരുക എന്ന് പറഞ്ഞതായി ഞാൻ എവിടെയും വായിച്ചിട്ടില്ല . അമൃത പുരിയിലെ എന്തെങ്കിലും വസ്തുക്കൾ തലക്കടിയിൽ വെച്ച് കിടന്നാൽ രോഗ ശാന്തികിട്ടുമെന്നോ ,അമ്മയുടെ ആലിംഗനത്തിൽ അന്ധന് കാഴ്ച കിട്ടിയെന്നോ, കാൻസർ ഭേദപെട്ടെന്നോ ആരും സാക്ഷ്യം പറയുന്നതോ കേട്ടിട്ടില്ല. കടം കയറി വീട് വിൽക്കാൻ നിക്കുമ്പോ ചെന്ന് ക്യാഷ് കൊടുത്ത മതംമാറ്റി , വീഡിയോ കാൾ വഴി രോഗം മാറ്റി ,കൂട്ട പ്രാർത്ഥന നടത്തി മഴ പെയ്യിച്ചു ഇങ്ങനെ ഒന്നും ഞാൻ കേട്ടിട്ടില്ല .അല്ല ഇതൊക്കെ ചെയ്യാനാണ് എങ്കിൽ ഒരു സൂപ്പർസ്പെഷ്യലിറ്റി ആശുപത്രി പിന്നെ ഒരു ആയുർവേദ ആശുപത്രിയും ഒക്കെ പണിഞ്ഞിട്ടു പ്രഹസനം കാണിക്കണ്ട കാര്യം ഉണ്ടായിരുന്നോ ?

അവരവിടെ
ആശ്രമത്തിൽ “ലോക സമസ്ത സുഖിനോ ഭവന്തു” എന്നാണ് പ്രാർത്ഥിക്കുന്നത് . അതിന്റെ അർഥം എന്റെ
ആശ്രമത്തിൽ വരുന്നവർ മാത്രം ഗുണം പിടിക്കണേ എന്നല്ല. ഞാൻ എത്ര തിരഞ്ഞിട്ടും മാതാ അമൃതാനന്ദമയിയെ “ആത്മിയ ഗുരു” എന്ന പേരിലല്ലാതെ മറ്റൊരു പേരിലും അറിയപെടുന്നതായി കാണാൻ കഴിഞ്ഞില്ല . എന്റെ അറിവ് കേടാണെങ്കിൽ മേൽ പറഞ്ഞകാര്യങ്ങൾ ഒക്കെ തെറ്റാണു എന്ന് തെളിയിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ആൾദൈവം എന്ന് ആ അമ്മയെവിളിച്ചു കളിയാക്കുന്നവർ എനിക്ക് കൂടെകാണിച്ചു തരണം എന്ന് അഭ്യർത്ഥിക്കുന്നു .
ദൈവം ആലിംഗനം നിർത്തി! അവർക്കു ദിവ്യശക്തി പോയിട്ടു പ്രതിരോധ ശക്തി ഇല്ല . ആൾദൈവം അമ്പലം പൂട്ടി എന്നൊക്കെ പറഞ്ഞു ട്രോൾ ഇടുന്നവർ എന്തിന്റെ പേരിലാണ് കളിയാക്കുന്നത് ?
കേരളത്തിലെ ആരോഗ്യ വകുപ്പ് പറഞ്ഞതനുസരിച്ചു ആശ്രമത്തിലേക്കുള്ള ആളുകളെ നിയന്ത്രിച്ചതിനോ? അതൊരു നല്ല കാര്യംഅല്ലെ? അത് പ്രശംസിക്കുക അല്ലെ വേണ്ടത്?

നിങ്ങൾക്ക് എന്തായിരുന്നു വേണ്ടത് വിദേശികൾ കടൽ പോലെ വന്നു കൊണ്ടിരിക്കുന്ന ആശ്രമത്തിൽ നിന്നും കോറോണയുമായി ആയി ഞങ്ങളുടെ കൂടെ വിദേശീയർ നടന്നു തുണി കടകളിലും, സൂപ്പർമാർക്കറ്റിലും എല്ലാം കയറി പോരാത്തതിന് 80% ആളുകൾ ആശ്രയിക്കുന്ന ഓട്ടോയിൽ യാത്ര ചെയ്തു അണുക്കളെ പരത്തി നാട് മൊത്തം രോഗം ഉണ്ടാക്കണമായിരുന്നോ ?
അമൃതാനന്ദമയി മഠം ഇങ്ങനെ ഒരു തീരുമാനം അതിവേഗത്തിൽ തന്നെ എടുത്തതിൽ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പ്രദേശവാസികൾ എന്നും കടപ്പെട്ടിരിക്കും . ഞങ്ങളുടെ ആരോഗ്യം കൂടി നോക്കിയതിനു കാരണം ഞങ്ങൾക്കേ അറിയാവൂ എത്രത്തോളം വിദേശികൾ ഇവിടെ വന്നു പോകുന്നുണ്ടെന്ന് .
അവസാനമായി രണ്ടു കാര്യങ്ങൾ കൂടെ പറഞ്ഞു കൊള്ളട്ടെ ,ആയമ്മയുടെ കാർട്ടൂൺ വെച്ച് മാലാഖമാരെ പുകഴ്ത്തിപോസ്റ്റ് ഇടുന്ന സഹോദരങ്ങളോട് -നമ്മൾ ചെയ്യുന്ന ജോലിക്കു അർഹിക്കുന്ന ബഹുമാനം ഇന്നല്ല എങ്കിലും നാളെ ലോകം തരും പക്ഷെ അതിനു ഇതുപോലെ ഉള്ള പോസ്റ്റ് ഇട്ടു ചീപ്പ് ആകരുത് .ഒന്നും ഇല്ലെങ്കിലും നിങ്ങൾ ഈ കളിയാക്കുന്ന സ്ത്രീയുടെ ആശുപത്രിയിൽ കുറഞ്ഞത് ആയിരം മെഡിക്കൽ സ്റ്റാഫ് എങ്കിലും ജോലി ചെയ്യുന്നുണ്ട് ..ആ’അമ്മ അവരുടെ ആശ്രമത്തിൽ മാത്രമേ വിലക്ക് ഏർപെടുത്തിയിട്ടുള്ളു , ഹോസ്പിറ്റൽ പൂട്ടി ഓടിയിട്ടൊന്നും ഇല്ല , ഒരു നേരം എങ്കിലും അവിടുന്ന് ശമ്പളം വാങ്ങി ആഹാരം കഴിക്കുന്ന നേഴ്സ് സഹോദരങ്ങൾ ഉണ്ടെന്നു മറക്കരുത് .

രണ്ടാമത്തേത് ഷൈലജ ടീച്ചർ കിടു ആണ് പൊളി ആണ് മിടുക്കി ആണ് ഇതൊക്കെ കേരളത്തിലെ ജനങ്ങൾക്ക് മൊത്തം അറിയാം
.ഒരു കാര്യം കൂടെ ഈ തള്ളൽ ടീമസ് ഓർക്കണം കേരളത്തിലെ ആരോഗ്യമേഖല എന്നത് ആരോഗ്യ മന്ത്രി മാത്രം അല്ല ഇവിടുത്തെ പതിനായിര കണക്കിന് വരുന്ന ആശുപത്രി ജീവനക്കാരും അവരുടെ കഠിന പ്രയത്നവുമാണ്.
എവിടെയോ ഇരുന്ന ഒരു ആത്മീയ ഗുരുവിനെയും ആരോഗ്യ മന്ത്രയെയും താരതമ്യം ചെയ്തത് ഏതാണ്ട് ഷാരൂഖ് ഖാനെയും ശശിതരൂർ ഇനിം തമ്മിൽ
താരതമ്യം ചെയ്ത പോലെ ഉണ്ട് .അല്ല നമ്മുടെ ടീച്ചർ മാസ്ക് ഒന്നും വെക്കാതെ കൊറോണ യൂണിറ്റിൽ രോഗികളെ കെട്ടിപിടിക്കുന്നുണ്ടോ? ഉവ്വോ ?.
പ്രളയം വന്നാലും ഓഖി വന്നാലും എന്ത് വന്നാലും ഞങ്ങൾക്ക് അമൃതാനന്ദ മയി മഠത്തിന്റെ കോടികൾ സർക്കാർ ഫണ്ടിലേക്ക് വേണം, ഭാഗ്യം അതിനോട് അറപ്പൊന്നും ഇല്ലഅണികൾക്ക്?‍♀ . അതുപിന്നെ ക്യാഷ് അത് ആരുടെ ആയാലെന്താ മൊത്തം മുക്കാനുള്ളതല്ലേ ? ?
നിങ്ങൾ കളിയാക്കും പോലെ ആ ‘അമ്മ അമ്പലം അടച്ചില്ലായിരുന്നെങ്കിൽ എന്തുണ്ടാകുമായിരുന്നു എന്ന് ഷൈലജ ടീച്ചർക്ക് നല്ല ബോധ്യം ഉണ്ടാകും . അത് കൊണ്ട് ഒരു മയത്തിൽ ഒക്കെ തള്ള് .. തള്ളി മറിച്ചിടരുത് ?

NB:-ഇനി ഇതിന്റെ പേരിൽ ആരും അടുപ്പുകളുമായി പൊങ്കാലയ്ക്ക് വരണം എന്നില്ല . ഈ പോസ്റ്റിനു താഴെ കൊറോണ ജാഗ്രത ആണ് . ആരും കൂട്ടം കൂടി നിൽക്കരുത് ? എന്ന് ആരോഗ്യ വകുപ്പ് പറയാൻ പറഞ്ഞു ?

shortlink

Related Articles

Post Your Comments

Related Articles


Back to top button