Latest NewsNewsBahrainGulf

കൊവിഡ് 19 : ബഹ്റൈനിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

മനാമ : കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബഹ്‌‌റൈൻ രാജ്യാന്തര വിമാനത്താവളത്തിലെ ഒരു കമ്പനി ജീവനക്കാരനാണു പിടിയിലായത്. രാജ്യത്ത് ഉടനെ കർഫ്യൂ ഉണ്ടാകും. വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം ഉൾപ്പെടെ ഒറ്റപ്പെട്ട നിലയിലാകുമെന്നും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചുവക്കണമെന്നുമൊക്കെയായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. പിടിയിലായ ആൾക്കെതിരെ നിയമനടപടി തുടങ്ങിയി. ഒരാഴ്ചത്തേക്ക് തടവിലാക്കി, ശേഷം വിചാരണ ഉടനെ പൂർത്തിയാക്കി  ശിക്ഷ വിധിക്കും.

Also read : കൊവിഡ് 19, വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ : താക്കീതുമായി ഗൾഫ് രാജ്യം

നിലവിലെ സാഹചര്യത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, വിപണിയിൽ ഭക്ഷ്യവസ്തു ശേഖരം ആവശ്യത്തിനുണ്ടെന്ന് ചേംബർ ഓഫ് കോമേഴ്സിലെ ഫുഡ് വെൽത്ത് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ആളുകൾ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ എണ്ണവും ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button