Latest NewsNewsIndia

കോവിഡ് 19: സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് മാനവശേഷി മന്ത്രാലയം നിർദേശിച്ചു.

പരീക്ഷകൾ ഈമാസം 31നുശേഷം നടത്താന്‍ കഴിയും വിധം പുനഃക്രമീകരിക്കാനാണ് നിർദേശം. അതേസമയം, പത്താം ക്ളാസ് പരീക്ഷയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേന്ദ്രനിര്‍ദേശം പാലിക്കണോയെന്നതില്‍ തീരുമാനമായില്ല. സര്‍വകലാശാല പരീക്ഷയിലും ആശയക്കുഴപ്പം തുടരുന്നു. മൂല്യനിര്‍ണയനടപടികളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുലര്‍ച്ചെ കൊച്ചിയിലേക്ക് മടക്കിയെത്തിക്കും.തിരുവന്തപുരത്തു നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX 549 വിമാനത്തിലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 വിമാനത്തിലെയും 130 യാത്രക്കാരാണ് മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ALSO READ: യുഎഇ വിദൂര പഠനം: വീടുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും

രാത്രി രണ്ട് മണിക്കുള്ള അബുദാബി-മസ്കത്ത്-കൊച്ചി വിമാനത്തില്‍ കയറുന്ന ഇവര്‍ പുലര്‍ച്ചെ കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്നു മുതല്‍ വിലക്കിയതു കാരണമാണ് യാത്രക്കാര്‍ കുടുങ്ങിയത്. മടങ്ങി പോകാനാണ് വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മടക്കയാത്ര സംബന്ധിച്ച് തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button