Latest NewsKeralaNews

ജപ്തി ഭീഷണി: ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ദേ​വ​ൻകോ​ട്, ഇ​ളം​പ്ലാ​മ്മൂ​ട് റ്റി. എ​സ്. ഭ​വ​നി​ൽ സു​കു​മാ​ര​ൻ (സ്റ്റീ​ഫ​ൻ 65) ആ​ണ് പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ൽ തൂ​ങ്ങി മ​രി​ച്ചത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. സ്റ്റീ​ഫ​നെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ്  മൃതദേഹം കണ്ടെത്തിയത്.

Also read : പള്ളിത്തര്‍ക്കം : സംസ്ഥാനസര്‍ക്കാറിനും യാക്കോബായ സഭയ്ക്കും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി : സുപ്രീംകോടതി വിധി നടപ്പിലാക്കണം

സ്റ്റീ​ഫ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും നാല് ല​ക്ഷം രൂ​പ വായ്പ എ​ടു​ത്തി​രു​ന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം മകൻ 2018-ൽ രഞ്ജിത്ത് വായ്പ 6.5 ലക്ഷമാക്കി പുതുക്കി വാങ്ങി. തുടർന്ന് 9,000 രൂ​പ വ​ച്ച് ഏഴു മാ​സം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അ​ച്ഛ​ന്‍റെയും ഭാര്യയുടെയും ചികിത്സ മൂലം രഞ്ജിത്തിന് ഒരുഘട്ടത്തിൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. ര​ണ്ടു ദി​വ​സം മു​ൻ​പ് വീ​ട്ടി​ൽ ബാങ്ക് അധികൃതർ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചതോടെ ഗൃഹനാഥൻ വിഷമത്തിലായിരുന്നു. ഇതിന് പിന്നാലെ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്നും തുടർച്ചയായി ഫോൺ വിളികളും എത്തിയിരുന്നു.

ഇതോടെ താൻ മരിക്കാൻ പോവുകയാണെന്ന് ഗൃഹനാഥൻ കൂടെക്കൂടെ പറയുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്.  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button