UAELatest NewsNewsGulf

FACT CHECK: കൊറോണ വൈറസിനെ തുരത്താന്‍ സൈനിക ഹെലിക്കോപ്റ്ററുകള്‍ കീടനാശിനി അടിക്കുമോ? വാട്സ്ആപ്പ് മെസേജിന്റെ സത്യാവസ്ഥ ഇതാണ്’

ദുബായ്•കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടരുമ്പോള്‍ വ്യാജ വാര്‍ത്തകളും വാട്സ്ആപ്പ് സന്ദേശങ്ങളും അതുപോലെ പടരുകയാണ്. ഏറ്റവും ഒടുവില്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം ഇങ്ങനെയാണ്.

“ഇന്ന്, പ്രത്യേക സൈനിക ഹെലികോപ്റ്ററുകൾ കൊറോണ വൈറസിനെതിരെ രാജ്യമെമ്പാടും കീടനാശിനികൾ തളിക്കും, അതിനാൽ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം നിങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണം.

പുറത്തുള്ള എല്ലാ വസ്ത്രങ്ങളും നീക്കം ചെയ്യണം. രാത്രിയിൽ വിമാനങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ, ഇത് ഈ കാര്യവുമായി ബന്ധപ്പെട്ടതാണെന്ന് നിങ്ങൾ മനസിലാക്കണം (COVID-19). യു.എ.ഇയിലെ നിങ്ങളുടെ കുടുംബത്തെയും ചങ്ങാതിമാരെയും ഈ വിവരം അറിയിക്കുക.”- ഇതാണ് സന്ദേശം.

ഇതേ സന്ദേശം നേരത്തെ ഈജിപ്ത് സൈന്യത്തിന്റെ പേരിലും, ഒമാന്‍ സൈന്യത്തിന്റെ പേരിലും പ്രചരിച്ചിരുന്നു. ഓരോ രാജ്യത്തും ഇതേ സന്ദേശം ആ രാജ്യങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുകയെന്നതാണ് വാട്സ്ആപ്പ് അമ്മാവന്മാരുടെ രീതി.

എന്നാല്‍ COVID-19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി കീടനാശിനികൾ തളിക്കുമെന്ന അഭ്യൂഹങ്ങൾ ഒമാന്‍ ആരോഗ്യ മന്ത്രാലയം തള്ളി. അത്തരം പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രലായം വ്യക്തമക്കി.

കൊറോണ വൈറസിനെതിരെ സൈനിക ഹെലികോപ്റ്ററുകൾ കീടനാശിനി തളിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഈജിപ്ത് സൈനിക വക്താവും തള്ളി . സേനയെക്കുറിച്ചുള്ള വിവരങ്ങളുടെ ഔദ്യോഗിക ഉറവിടം സൈനിക വക്താവിന്റെ ഔദ്യോഗിക പേജാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button