KeralaLatest NewsNews

ബീവറേജ് കൗണ്ടറുകളുടെ എണ്ണമല്ല കൂട്ടേണ്ടത് സർക്കാർ ഹോസ്പിറ്റലിലെ ഒപി കൗണ്ടറുകളാണ്-യുവമോർച്ച

കോവിഡ് 19 പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പോലുംകേരളത്തിലെ ബീവറേജ് ഔട്ട്ലറ്റുകൾ അടക്കില്ല എന്ന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ.

ബീവറേജ് ഔട്ട്ലറ്റുകളിൽ തിരക്ക് കുറക്കാൻ കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്ന മന്ത്രിയുടെ പ്രസ്ഥാവന പരിഹാസ്യമാണ്.ഈ സാഹചര്യത്തിൽ സർക്കാർ ബീവറേജ്‌ കൗണ്ടറുകളുടെ എണ്ണമല്ല വർധിപ്പിക്കേണ്ടത് ഹോസ്പിറ്റൽ ഒപി കൗണ്ടറുകളാണ് .ഈ പ്രതിസന്ധിയിലും മദ്യഷാപ്പ് ലേലങ്ങൾ സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കം പരിഹാസ്യമാണ്. നാളെ മുതൽ യുവമോർച്ച ബീവറേജ് ഔട്ട്ലറ്റുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചു മാത്രമായിരിക്കും യുവമോർച്ച പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുക എന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button