KeralaNattuvarthaLatest NewsNews

വാഹനാപകടത്തിൽ, വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം

കൊല്ലം : വാഹനാപകടത്തിൽ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര കലയപുരത്ത് ഉണ്ടായ അപകടത്തിൽ പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്. രണ്ടു സഹപാഠികൾക്ക് പരിക്കേറ്റു. കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെ പെട്രോൾ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പിൽ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button