Latest NewsNewsInternational

ലോ​ക​ത്ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്-19 പി​ടി​പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തിൽ പ്രസ്താവനയുമായി ഡ​ബ്ല്യൂ​എ​ച്ച്ഒ

ജനീവ : ലോ​ക​ത്ത് ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്-19 പി​ടി​പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തിൽ പ്രസ്താവനയുമായി ഡ​ബ്ല്യൂ​എ​ച്ച്ഒ ( ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ). കോ​വി​ഡ്-19 മ​നു​ഷ്യ​രാ​ശി​യു​ടെ ശ​ത്രു​,  ഡ​ബ്ല്യൂ​എ​ച്ച്ഒ കൊ​റോ​ണ വൈ​റ​സ് ത​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ ഭീ​ഷ​ണി​യാ​ണെ​ന്നും, മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ ഒ​രു പൊ​തു​ശ​ത്രു​വി​നെ​തി​രെ ഒ​രു​മി​ച്ച് പോ​രാ​ടാ​നു​ള്ള അ​വ​സ​ര​മാ​ണി​തെന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ ത​ല​വ​ൻ ട​ഡ്രോ​സ് അ​ദാ​നം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

Also read : കോവിഡ് 19 ; ഇറ്റലിയില്‍ മരണനിരക്ക് കുത്തനെ വര്‍ധിക്കുന്നു ; ഇന്നു മാത്രം മരിച്ചത് 475 പേര്‍

ലോകമെമ്പാടും എ​ണ്ണാ​യി​ര​ത്തി​ല​ധി​കം പേ​ർ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ചു. ഡി​സം​ബ​റി​ൽ ചൈ​ന​യി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ശേ​ഷം, ഏ​ഷ്യ​യി​ലേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ യൂ​റോ​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു​.  കൊറോണയെ സംബന്ധിച്ച് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ, ആ​രോ​ഗ്യ​മ​ന്ത്രി​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​രു​മാ​യി ദി​നം​പ്ര​തി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ്-19 സം​ശ​യ​മു​ള്ള എ​ല്ലാ കേ​സു​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഗ​ബ്രി​യേ​സ​സ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button