Latest NewsKeralaNews

ഞായറാഴ്ചത്തെ ജനതാ കർഫ്യൂ; പ്രധാനമന്ത്രിയുടെ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ എന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ സ്വയം തയ്യാറെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണം. പൊതു ഇടങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണം. അത്തരമൊരു സന്ദേശം നൽകാനാണ് ഞായറാഴ്ച ജനതാ കർഫ്യൂ എന്ന ആശയം മുന്നോട്ടു വച്ചിരിക്കുന്നത്. ജനങ്ങൾ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ആശുപത്രിയിൽ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: തമിഴ്‌നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല

രോഗബാധയെ തുടർന്ന് നമ്മുടെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികളേറെയാണ്. അത് പരിഹരിക്കാനുള്ള പദ്ധതികൾക്കായി കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ജോലിക്കെത്താൻ കഴിയാത്തവരുടെ ശമ്പളം മുടക്കരുതെന്ന നിർദ്ദേശവും ആശ്വാസകരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button