Latest NewsUAENews

അവധിക്ക് നാട്ടിൽ ഉള്ള പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല; പ്രവേശന വിലക്ക് നിലവിൽ വന്നു

അബുദാബി: താമസ വിസക്കാർക്ക് യുഎഇയിൽ പ്രവേശനവിലക്ക്. ഇന്ന് ഉച്ച മുതൽ ഇത് നിലവിൽ വന്നു. ഇപ്പോൾ അവധിക്ക് നാട്ടിൽ ഉള്ള പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉൾപ്പെടെയുള്ള ഗണത്തിൽപ്പെടുന്നവർക്ക് യുഎഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Read also: സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ? ലാബിലേക്ക് അയക്കുമ്പോൾ എടുക്കുന്ന മുൻകരുതലുകൾ എന്താണ്? കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും; നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ആരോഗ്യമന്ത്രി

രാജ്യത്ത് പ്രവേശിക്കാന്‍ ചുരുങ്ങിയ സമയം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവധിക്കും ബിസിനസ് ആവശ്യാര്‍ത്ഥവും യുഎഇയിക്കു പുറത്തുപോയ മലയാളികളടക്കമുള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിലക്കിന്റെ കാലാവധി നീട്ടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button