Latest NewsKeralaNewsEntertainment

അമല പോള്‍ വിവാഹിതയായി

നടി അമലപോള്‍ വീണ്ടും വിവാഹിതയാണെന്ന് റിപ്പോര്‍ട്ട്. ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് അമല പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ആറുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അമലയും മുന്‍ ഭര്‍ത്താവ് എംഎല്‍ വിജയ്‍യും 2016ലായിരുന്നു വേര്‍പിരിഞ്ഞത്. എ.എൽ. വിജയ് വീണ്ടും വിവാഹിതനായിരുന്നു. ചെന്നൈയിലെ ഡോക്ടറായ ആർ ഐശ്വര്യയാണ് വധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button