Latest NewsNewsKuwaitGulf

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി : കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് കുവൈറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി. സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് നാല് വരെയാണ് നീട്ടി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം കുവൈറ്റിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേർ നിരീക്ഷണത്തിലാണ്. നിലവിൽ 130 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് പേർ രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

Also read : കോവിഡ് 19 ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള രക്തഗ്രൂപ്പുകാർ ഇതാണ്; ചൈനയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നതിങ്ങനെ

വൈറസ് വ്യാപനം തടയുന്നതിനായി വിരുന്നുകൾ , വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈറ്റ് നിരോധനം ഏർപ്പെടുത്തി. .പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button