Latest NewsKeralaNews

സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന്‍ എക്സൈസ് നല്‍കിയത് തൊണ്ടിമുതലായ 5000 ലിറ്റര്‍ സ്പിരിറ്റ്

തിരുവനന്തപുരം: സാനിറ്റൈസറിന്റെ ക്ഷാമം മറികടക്കാന്‍ തൊണ്ടിമുതലായ സ്പിരിറ്റ്
നൽകി എക്സൈസ്. വിവിധ കേസുകളിലായി എക്സൈസ് പിടികൂടിയ 4978 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് കൈമാറിയത്. കൂടാതെ വാര്‍ഡുകളടക്കം ശുചീകരിക്കാന്‍ സഹായം തേടിയ ആരോഗ്യ വകുപ്പിന് 2568 ലിറ്റര്‍ സ്പിരിറ്റും നൽകി. സംസ്ഥാനത്ത് മൂന്ന് കമ്പനികള്‍ക്ക് മാത്രമാണ് സാനിറ്റൈസര്‍ നിര്‍മാണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ അനുമതിയുള്ളത്.

Read also: 7 മുതൽ 9 വരെ വൈറസിന് കണ്ണ് കാണില്ലേ? അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത് (മോദിക്കും ബാധകമാവുമല്ലോ അല്ലേ?); പ്രധാനമന്ത്രിയുടെ ജനത കർഫ്യു ആഹ്വാനത്തെ പരിഹസിച്ച് എംബി രാജേഷ്

വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഐസോപ്രൊപ്പനോള്‍, അല്ലെങ്കില്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആള്‍ക്കഹോളുമാണ് (എത്തനോള്‍) സാനിറ്റൈസറിന്റെ പ്രധാന ചേരുവകള്‍. ഉപഭോഗം വര്‍ധിച്ചതോടെ ആവശ്യത്തിന് സാനിറ്റൈസറുകള്‍ കിട്ടാതായി. ഐസോപ്രൊപ്പനോള്‍ വിതരണം ചെയ്തിരുന്ന കമ്പനികള്‍ വില ഇരട്ടിയാക്കുകയും ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button