Latest NewsNewsIndia

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷം ഇന്ത്യൻ ജനത ഗൂഗിളിൽ തിരഞ്ഞത് ‘ജനത കർഫ്യു’വിനെക്കുറിച്ച്

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പ്രതിരോധ നടപടിയായി ഞായറാഴ്ച ‘ജനത കർഫ്യൂ’ ആയി പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് ശേഷം ഇന്ത്യൻ ജനത നേരെ പോയത് ‘ഗൂഗിളി’ലേക്കാണ്. ജനത കർഫ്യൂ എന്താണെന്നായിരുന്നു ഗൂഗിളിലെ സെർച്ചുകൾ.

Read also: 7 മുതൽ 9 വരെ വൈറസിന് കണ്ണ് കാണില്ലേ? അറുപതു വയസ്സ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുത് (മോദിക്കും ബാധകമാവുമല്ലോ അല്ലേ?); പ്രധാനമന്ത്രിയുടെ ജനത കർഫ്യു ആഹ്വാനത്തെ പരിഹസിച്ച് എംബി രാജേഷ്

ഈ വരുന്ന ഞായറാഴ്ച, അതായത് മാർച്ച് 22ന്, രാവിലെ ഏഴു മണി മുതൽ രാത്രി ഒൻപതുമണി വരെ ആളുകൾ പുറത്തോട്ട് ഇറങ്ങുന്നതിന് നിയന്ത്രണം ഉണ്ടാകും, കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ ആളുകൾ സ്വയം ജനത കർഫ്യൂവിൽ തുടരണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. കർഫ്യൂ കൂടുതൽ പ്രയോജനകരമാകുന്നതിന് ഓരോരുത്തരും പത്തു പേരെയെങ്കിലും വിളിച്ച് ജനത കർഫ്യൂവിനെക്കുറിച്ച് അറിയിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button