CricketLatest NewsNewsEntertainmentSportsKollywood

സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു ; നായകനായി എത്തുന്നത് തമിഴിലെ സൂപ്പര്‍ താരം

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റിലേയും, ഏകദിന ക്രിക്കറ്റിലേയും ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ മുരളീധരന്റെ ജീവിതം സിനിമയാകുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് സൂപ്പര്‍ താരം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ മുരളീധരനായി വേഷമിടുന്നത്.

ടെസ്റ്റില്‍ 800 ഉം, ഏകദിനത്തില്‍ 534 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ള താരത്തിന്റെ ജീവിതം തിരശ്ശീലയില്‍ കാണാന്‍ സാധിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി മുന്നോട്ടു പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് കൊമേഡിയന്‍ യോഗി ബാബു, ലങ്കന്‍ ടീമില്‍ മുരളീധരന്റെ അടുത്ത സുഹൃത്തായിരുന്ന റസല്‍ അര്‍നോള്‍ഡിനെ ചിത്രത്തില്‍ അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button