Latest NewsKeralaNews

കലക്ടറുടെ ഉത്തരവ് ലംഘിച്ച്‌ ആളുകളെ കൂട്ടി പള്ളിയിൽ പ്രാര്‍ഥന നടത്തിയ വികാരിമാര്‍ക്കെതിരെ കേസ്

കാസര്‍കോട്: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആളുകള്‍ കൂടിച്ചേരുന്ന ചടങ്ങുകള്‍ ഒഴിവാക്കണമെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച്‌ നാനൂറോളം പേരെ പങ്കെടുപ്പിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ വികാരിമാർക്കെതിരെ കേസ്. കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി വികാരിമാരായ ഫാ. തോമസ് പട്ടാംകുളം, അസി. വികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന് 188ാം വകുപ്പ് പ്രകാരവും കൊറോണ പ്രതിരോധ നിര്‍ദേശം ലംഘിച്ചതിന് 269ാം വകുപ്പ് പ്രകാരവുമാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button