Latest NewsNewsIndiaBusiness

കോവിഡ് 19 : മുംബൈയിൽ അവധി പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണി പ്രവർത്തിക്കുമോ ? തീരുമാനമിങ്ങനെ

മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിച്ചതിനാൽ മുംബൈ, പുണെ, നാഗ്പുര്‍ നഗരങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് 31വരെ അവധി ഓഹരി വിപണി പ്രവർത്തിക്കും. അവശ്യ സര്‍വീസുകളായ പൊതുഗതാഗതം, ബാങ്ക്, ക്ലിയറിങ് ഹൗസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയ്ക്ക് അവധി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ട്വീറ്ററിലൂടെ അറിയിച്ചിരുന്നു. മറ്റ് വ്യാപാര കേന്ദ്രങ്ങളൊന്നും മുംബൈ നഗരത്തില്‍ 31വരെ തുറക്കില്ല.

Also read : അഞ്ച്‌ വര്‍ഷം തടവ്, 20 ലക്ഷം രൂപ പിഴ : മനപൂര്‍വ്വം കൊറോണ വൈറസ് പടര്‍ത്തിയാല്‍ യു.എ.ഇയില്‍ ശിക്ഷ ഇങ്ങനെ

ബിഎസ്ഇയുടെയും എന്‍എസ്ഇയുടെയും ഹെഡ്ക്വാര്‍ട്ടേഴ്‌സ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് പ്രവര്‍ത്തിക്കുന്നത്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ ആസ്ഥാനവും, പ്രധാന ബ്രോക്കിങ് ഹൗസുകളുടെ കേന്ദ്ര ഓഫീസുകളും മുംബൈയിൽ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button