Latest NewsKeralaNattuvarthaNews

പടക്ക നിർമാണശാലയിലെ തീപിടിത്തം : മരണം രണ്ടായി

ആലപ്പുഴ : പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി ചാ​ക്കോ​യാ​ണു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മരിച്ചത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കിഴക്കേ ചിറ കുഞ്ഞുമോൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​ മരണപ്പെട്ടിരുന്നു.

Also read : ലോകത്ത് കോവിഡ് 19 പടരുന്നതിനിടെ , വീ​ണ്ടും മി​സൈ​ല്‍ പ​രീ​ക്ഷണം നടത്തി ഉത്തരകൊറിയ

പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ഗ​വ.​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ണ്ടു പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​ക​ളി​ലാ​ണ് സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20ഓ​ടെ​യായിരുന്നു അപകടം. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഒ​ന്പ​തു​പേ​രി​ൽ ഏ​ഴു​പേ​ർ സ്ത്രീ​ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button