KeralaLatest NewsIndia

ജനത കർഫ്യൂ : നാളെ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയും

സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം ഉ​ണ്ടാ​കി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നാളെ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനതാ കർഫ്യൂ ആയതിനാൽ നാളെ വാർത്ത സമ്മേളനം ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു, നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്നു അദ്ദേഹം പറഞ്ഞു. സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം ഉ​ണ്ടാ​കി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന് നാ​ട്ടി​ലെ ചി​ല വി​രു​ത​ന്‍​മാ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തി​ല്ല. സ​ര്‍​ക്കാ​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. അ​ന്ത​ര്‍​സം​സ്ഥാ​ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ അ​തി​ര്‍​ത്തി​യി​ല്‍ ത​ട​യി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ആവശ്യമെങ്കിൽ രാജ്യതലസ്ഥാനം അടച്ചിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും: അരവിന്ദ് കേജ്‌രിവാള്‍

ബ​സു​ക​ളി​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​ര​മാ​കും. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളി​ല്‍ രോ​ഗ​മു​ള്ള ഒ​രാ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് പ​ക​രാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും എ​ന്നാ​ല്‍ സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം നമ്മള്‍ കാസര്‍കോട്ട് കണ്ടതും അനുഭവിച്ചതുമാണ്. ഇത്രയൂം കാലം അഭ്യര്‍ത്ഥിച്ചു. ഇനി അതുണ്ടാകില്ല. ജാഗ്രത പാലിക്കാത്തപക്ഷം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരും.

സംസ്ഥാനത്ത് 12 കൊറോണ കേസുകള്‍ കൂടി; കണ്ണൂരിലും എറണാകുളത്തും 3 പേര്‍ക്ക് : കൊറോണ ബാധിതരുടെ എണ്ണം 52 ആയി

നിരുത്തരവാദപരമായി പെരുമാറുന്നവക്കെതിരെ കടുത്ത നടപടി കൈക്കൊള്ളും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നിരവധി തവണ കൗണ്‍സിലിങ് നടത്തി ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളില്‍ അവ്യക്തതയുണ്ട്. സ്വാഭാവികമായും ഒരു ദുരൂഹത നിലനില്‍ക്കുന്നു. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇദ്ദേഹത്തില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടര്‍ തന്നെ വ്യക്കമാക്കി..

ഇ​യാ​ളു​ടെ കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച്‌ സമൂഹത്തിന് വിപത്ത് പകര്‍ന്നു നല്‍കുന്നവര്‍ അവര്‍ ഉന്നയിക്കുന്ന തെറ്റായ വാദങ്ങള്‍ പ്രചരിപ്പിക്കരുത്. അത് നമ്മുടെ പൊതുവായ മുന്നേറ്റത്തിനും താതപര്യത്തിനും വിഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button